Wednesday, December 01, 2010

പത്രസ്വാതന്ത്ര്യത്തിനായി അണിചേരുക.

പത്ര/മാധ്യമ പ്രവര്‍ത്തകയായ കെ കെ ഷാഹിനയുടെ തൊഴില്‍ പരമായ ഒരു പ്രതിസന്ധി അവരുടേത് മാത്രമല്ല, മൊത്തം പത്രസ്വാതന്ത്ര്യത്തിന് നേരെയുള്ള ഭരണകൂട കടന്നു കയറ്റമാണ്.
ഇതുമായി ചേര്‍ന്ന് ഒരു ചര്‍ച്ച ഒരു സംഘം മാധ്യമ സ്‌നേഹികള്‍ ഗൂഗിള്‍ ഗ്രൂപ്പില്‍ നടത്തിയ ചര്‍ച്ചയുടെ ഭാഗമായി ഡോ.ആര്‍ വി ജി മേനോന്‍ തയാറാക്കിയ പത്രക്കുറിപ്പ് ഇവിടെ പകര്‍ത്തുന്നു.
താങ്കളുടെ പിന്തുണയും പ്രതീക്ഷിക്കുന്നു. നിങ്ങളുടെ ബ്ലോഗിലും ഇത് പകര്‍ത്തിയിടുക.

*ഇത് പത്ര സ്വാതന്ത്ര്യത്തിന്‍മേലുള്ള പോലീസ് ടെററിസം*

ബാംഗ്ലൂര്‍ സ്ഫോടന കേസ് സംബന്ധിച്ച് അറസ്റ്റു ചെയ്യപ്പെട്ട മദനിയെ ആ
സംഭവവുമായി
ബന്ധിപ്പിക്കുന്നത് എന്ന്‌ കര്‍ണാടക പോലീസ് അവകാശപ്പെടുന്ന പ്രധാന കണ്ണി
മദനിയുടെ കുടക് യാത്രയാണ്. മദനിയെ കുടകില്‍ കണ്ടു എന്ന്‌ ‌ കര്‍ണാടക
പോലീസ്
പറയുന്ന സാക്ഷികളോട് നേരിട്ട് അന്വേഷിച്ചു കാര്യങ്ങള്‍ റിപ്പോര്‍ട്ട്
ചെയ്യാന്‍ മുതിര്‍ന്ന ടെഹെല്കയുടെ റിപ്പോര്ടരായ ഷാഹിനയെ, സാക്ഷികളെ
ഭീഷണിപ്പെടുത്തി സ്വാധീനിക്കാന്‍ ശ്രമിച്ചു എന്ന്‌ ആരോപിച്ചു കേസില്‍
കുടുക്കാനുള്ള കര്‍ണാടക പോലീസിന്റെ ശ്രമം അത്യന്തം അപലപനീയമാണ്. ഇത് പത്ര
സ്വാതന്ത്ര്യത്തിന്റെ മേലുള്ള ആക്രമണം ആണെന്ന് ഞങ്ങള്‍ കരുതുന്നു. പൊതു
താത്പര്യമുള്ള കേസുകളില്‍ പോലീസുകാര്‍ നല്‍കുന്ന വിവരങ്ങള്‍ അപ്പടി
പകര്‍ത്തുകയല്ല ഉത്തരവാദിത്വമുള്ള റിപ്പോര്ട്ടരുടെ ധര്‍മം. അതിന്റെ
സത്യാവസ്ഥ
സ്വയം അന്വേഷിച്ചു ബോധ്യപ്പെടുക എന്നത് പത്ര പ്രവര്‍ത്തകരുടെ ചുമതലയാണ്.
അത്
നിര്‍വഹിക്കാന്‍ ശ്രമിച്ച ഷാഹിനയെ ഭീഷണിപ്പെടുത്തുന്നതും കേസില്‍
കുടുക്കാന്‍
ശ്രമിക്കുന്നതും സ്വതന്ത്രമായ പത്രപ്രവര്തനത്തെ ഭയപ്പെടുന്ന ഫാസിസ്റ്റു
രീതികളാണ്. ഇത്തരം പ്രവണതകളെ മുളയിലെ നുള്ളി കളഞ്ഞില്ലെങ്കില്‍ അത്
ജനാധിപത്യത്തിന് തന്നെ ഭീഷണിയാകും എന്ന്‌ ഞങ്ങള്‍ ഭയപ്പെടുന്നു.
അതുകൊണ്ട്
ഇതിനെ കേവലം ഷാഹിനയുടെയോ ടെഹെല്‍കയുടെയോ പ്രശ്നം എന്നതിലുപരി പത്ര
സ്വാതന്ത്ര്യത്തിന്റെ പ്രശ്നം എന്ന നിലയില്‍ കണ്ട് ജനാധിപത്യത്തെ
മാനിക്കുന്ന
സര്‍വരും ഈ നീക്കത്തിനെതിരെ പ്രതിഷേധിക്കണം എന്ന്‌ ഞങ്ങള്‍
അഭ്യര്‍ത്ഥിക്കുന്നു.

(ഫോര്‍ത്ത് എസ്റ്റേറ്റ് ക്രിട്ടിക് എന്ന ഗൂഗിള്‍ സംഘ ചര്‍ച്ചാ വേദിയിലെ അംഗങ്ങള്‍ തയാറാകിയത്)

8 comments:

വി. കെ ആദര്‍ശ് said...

നാളെ തിരുവനന്തപുരത്ത് ഇതേ ആശയം പങ്കിടുന്നവര്‍ ഒത്തുകൂടുന്നുണ്ട്
വിശദവിവരം :ഡിസംബര്‍ 2 വ്യാഴം. സ്ഥലം/വേദി - ബോഡ് റൂം, രണ്ടാം നില, ഹോട്ടല്‍ ഗീത്, പുളിമൂട് തിരുവനന്തപുരം
സമയം 3:30 ഉച്ചക്ക് ശേഷം

മാരീചന്‍‍ said...

മദനിക്കുവേണ്ടി ഒത്തുകൂടാന്‍ ധൈര്യമുണ്ടോ... ഒപ്പം വരാം..

കിരണ്‍ തോമസ് തോമ്പില്‍ said...

http://kiranthompil.blogspot.com/2010/12/blog-post.html

ചാർ‌വാകൻ‌ said...

ആദർശ് അവസരോചിതമായി.ഡിസം:04-ന് ജനാധിപത്യ പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ എറണാകുളത്ത് ഷാഹിനയ്ക്ക് ഐക്യദാർഡ്യം പ്രഖ്യാപിക്കാൻ യോഗം നടക്കുന്നു.
പത്രപ്രവർത്തകരെ വരുതിയിലാക്കാനുള്ള ഭരണകൂട പദ്ധതിക്കെതിരെ ജനാധിപത്യവിശ്വാസികൾ അടിയന്തിരമായി പ്രതികരിക്കണം.

kadathanadan:കടത്തനാടൻ said...

ഭരണ കൂടവ്യവസ്ഥ ജനാധിപത്യത്തിന്റെ പൊയ്മുഖ ത്തിനകത്തിരുന്ന് പലപ്പോഴും ഫ്യൂഡല്‍ തെമ്മാടിത്തത്തിന്റെ തനിസ്വരൂപം വെളിപ്പെടുത്താറുണ്ട്,അപ്പോഴൊക്കെ രാജനും വര്‍ഗ്ഗീസും ആസാദും ...അരുന്ധതിമാരും,ഷാഗിനമാരും ഉണ്ടായിക്കൊണ്ടിരിക്കുന്നു,,,,പ്രതിഷേധത്തില്‍ പങ്ക് ചേരുന്നു.അഭിവാദ്യങ്ങള്‍

Nodichil said...
This comment has been removed by the author.
Nodichil said...

മദനി ഭീകരവാദിയെന്നുറപ്പിക്കുന്നത് പത്രവാര്‍ത്തകടെ അടിസ്ഥാനത്തിലും പോലീസ് എടുത്ത ചില കേസിന്റെ പിന്‍ബലത്തിലുമാണ്‌. ഷാഹിനയെ ഭീകരവാദിയാക്കുന്നതും
ഇതേ വാദമുഖങ്ങളുമാണ്‌. ബാംഗ്ലൂര്‍ കേസിലെ സാക്ഷികളെ സ്ര്ഷ്ടിച്ചതു പോലെ കളമശ്ശേരിക്കേസ്സിലും സാക്ഷികള്‍ സ്ര്ഷ്ടിക്കപ്പെട്ടതാണെന്ന്‌ മദനിയും അതിലെ ചില സാക്ഷികളും വാര്‍ത്താസമ്മേളനം നടത്തിയിരുന്നു.(അതു മാത്രമല്ല,കളമശ്ശേരിക്കേസ്സിലെ ആദ്യ സെറ്റ് പ്രതികള്‍ പിന്നീട് പ്രതികളല്ലാതായി). സമാനമായ സംഭവങ്ങള്‍ ഇന്ത്യയൊറ്റുക്കും അരങ്ങേറുന്നു. ഇങ്ങനെയ്ള്ള കേസുകളില്‍ എല്ലാം സ്ര്ഷ്ടിക്കപ്പെട്ട 'ഭീകരവാദി' കള്‍ക്ക് (മദനിയടക്കം) നിയമം നിയമത്തിന്റെ വഴിയെ പോകണം. കോടതി വെറുതെവിട്ടാല്‍ അത് തെളിവില്ലത്തതുകൊണ്ട് മാത്രമല്ലേന്ന വ്യാഖ്യാനം. ഞമ്മന്റെ മായിന്റെ മോളെ കാര്യം വരുമ്പേള്‍ മാത്രം നാലാം തൂണ്‌, നാലാംകോല് വാദങ്ങള്‌. ഇവിടെ തിരിച്ച്റിയപ്പെടുന്നത് ഒന്നു മാത്രം. "All are equal but some are more equal!"

ഈ വിയൊജിപ്പോടെ, സ്വാതന്ത്ര്യത്തിന്‍മേലുള്ള പോലീസ് ടെററിസത്തിനെതിരെ(പത്രക്കാര്‍ക്കെതിരെ മാത്രമല്ല)യുല്ല കൂട്ടയ്മക്ക് പിന്തുണ.പത്രക്കാര്‍ക്കെതിരെ മാത്രമുല്ല കൂട്ടയ്മക്ക് പിന്തുണയില്ലതാനും. ;)

ഇ.എ.സജിം തട്ടത്തുമല said...

പിന്തുണ!