Saturday, October 31, 2009

വിന്‍ഡോസ്‌ ഏഴും ഉബുണ്ടു ലിനക്‌സും

2009 ഒക്ടോബര്‍ ഓപ്പറേറ്റിങ്‌ സിസ്‌റ്റം വിപണിയില്‍ കാര്യമായ ചലനമുണ്ടാക്കിയ മാസമായാണ്‌ രേഖപ്പെടുത്താന്‍ പോകുന്നത്‌. കുത്തക(പ്രൊപ്രൈറ്ററി) സോഫ്‌റ്റ്‌വെയര്‍ രംഗത്തെ വമ്പന്‍മാരായ മൈക്രോസോഫ്‌റ്റ്‌ കുടുംബത്തില്‍നിന്നുള്ള ഏറ്റവും പുതിയ പ്രവര്‍ത്തക സംവിധാനം (Operating System) ഇക്കഴിഞ്ഞ വാരമാണ്‌ വിപണിയിലെത്തിയതെങ്കില്‍ സ്വതന്ത്ര സോഫ്‌റ്റ്‌വെയര്‍ കൂട്ടായ്‌മയില്‍നിന്നുള്ള മറുപടി ഉബുണ്ടു (Ubuntu 9.10) ഇക്കഴിഞ്ഞ ദിവസം(ഒക്ടോബര്‍ 22ന്) ഔദ്യോഗികമായി ഇന്റര്‍നെറ്റില്‍ എത്തി‌.

ഇത്തരത്തിലൊരു വലിയമാറ്റം കംപ്യൂട്ടര്‍ വിപണിയില്‍ സംഭവിക്കുമ്പോള്‍ സാധാരണ ഉപയോക്താക്കളും വാണിജ്യ-സര്‍ക്കാര്‍ ഉപയോക്താക്കളും പുതിയ പതിപ്പിലേക്ക്‌ മാറുന്നതിനെപ്പറ്റി ചിന്തിക്കാതിരിക്കില്ല. സാങ്കേതികവിദ്യയുടെ പുതുമയും ചിലപ്പോള്‍ നമുക്കാവശ്യമില്ലാത്ത ആപ്ലിക്കേഷ
നുകളുടെ ബാഹുല്യവും ആകും കൗതുകത്തിന്റെ പേരിലെങ്കിലും ഒരു മാറ്റത്തിന്‌ നമ്മെ പ്രേരിപ്പിക്കുന്നത്‌. ഓരോ പുതിയ പതിപ്പും ഒട്ടേറെ സവിശേഷതകളും മേന്മകളുടെ വാര്‍ത്തയും പേറിയാകും കടന്നുവരുന്നത്‌. മാറ്റം എന്നു പറയുമ്പോള്‍ വിന്‍ഡോസ്‌ 7 പോലുള്ളവയെ സംബന്ധിച്ചിടത്തോളം സാമ്പത്തിക മുതല്‍മുടക്കുകൂടിയാണ്‌. ഇത്‌ സോഫ്‌റ്റ്‌വെയര്‍ വാങ്ങാനുള്ള ധനവ്യയം മാത്രമല്ല, ചില അവസരങ്ങളില്‍ ഹാര്‍ഡ്‌വെയര്‍ശേഷി ഉയര്‍ത്താനുള്ള പണച്ചെലവുകൂടിയാകും.

ഏതായാലും ഓപ്പറേറ്റിങ്‌ സിസ്‌റ്റമോ അല്ലെങ്കില്‍ ഏതെങ്കിലും ആപ്ലിക്കേഷനോ പുതുതായി വാങ്ങുന്നതിനുമുമ്പ്‌ മൂന്നു കാര്യങ്ങള്‍ വിലയിരുത്തുക.
1. ഒരു അപ്‌ഗ്രേഡിങ്ങിന്‌ നിര്‍ബന്ധിക്കുന്ന ഗുണഗണങ്ങള്‍ നിര്‍ദിഷ്ട സോഫ്‌റ്റ്‌വെയറിന്‌ ഉണ്ടോ?
2. നിലവിലെ പ്രവര്‍ത്തനത്തിന്റെ കാര്യക്ഷമത ഉയര്‍ത്താന്‍ ഇതിനാകുമോ?
3. പുതിയതിന്റെ ചെലവ്‌ സ്ഥാപനത്തിനോ അല്ലെങ്കില്‍ വീട്ടാവശ്യത്തിനോ താങ്ങാനാവുന്നതാണോ?
4. ഹാര്‍ഡ്‌വെയര്‍ശേഷി ഇ
പ്പോഴുള്ളത്‌ പുതിയ സോഫ്‌റ്റ്‌വെയറിന്‌ പര്യാപ്‌തമാണോ?
5. അവസാനമായി ഈ പുതിയ അപ്‌ഗ്രേഡിങ്‌/വാങ്ങല്‍ നടത്തിയവരുടെ അഭിപ്രായം ശേഖരിക്കുക.
മിക്കയിടങ്ങളിലും ഇന്റര്‍നെറ്റ്‌ ഉപയോഗം, ഓഫീസ്‌ പാക്കേജ്‌ ഉപയോഗം എന്നിവ മാത്രമാണ്‌ കംപ്യൂട്ടര്‍കൊണ്ട്‌ ചെയ്യുന്ന ജോലി. ഇതിനു മാത്രമായി ഒരു അപ്‌ഗ്രേഡിങ്‌ വേണമോ എന്ന്‌ ചിന്തിക്കുക. ഉദാ: മൈക്രോസോഫ്‌റ്റ്‌ ഓഫീസിന്റെ ഏറ്റവും പുതിയ പതിപ്പ്‌ (.docx, .xlsx) പഴയ എംഎസ്‌ ഓഫീസ്‌ പാക്കേജില്‍പ്പോ
ലും തുറക്കാനാകുന്നില്ല. ഇത്‌ പലയിടങ്ങളിലും നിലവില്‍ പ്രായോഗിക പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്‌. .doc, .xls
ആയി സേവ്‌ ചെയ്‌ത്‌ പ്രശ്‌നം പരിഹരിക്കാമെങ്കിലും ഇത്‌ സാധാരണക്കാര്‍ക്കെങ്കിലും പ്രായോഗിക ന്യൂനതയായി കടന്നുവരുന്നുണ്ട്‌.

വിന്‍ഡോസ്‌ 7: മൈക്രോസോഫ്‌റ്റില്‍നിന്നുള്ള ഏഴാംനമ്പര്‍ അവതാരത്തെ കൂടുതല്‍ പ്രതീക്ഷകളോടാണ്‌ ആരാധകര്‍ നോക്കുന്നത്‌. ആറാം തമ്പുരാന്‍ (വിസ്‌ത) ദയനീയമായി തകര്‍ന്നടിഞ്ഞതിന്റെ കാരണം അതിന്റെ സാങ്കേതിക പോരായ്‌മയായിരുന്നു. ഒപ്പം സാമ്പത്തിക മാന്ദ്യം വിപണിയെ പിടിച്ചുലച്ചതും മൈ
ക്രോസോഫ്‌റ്റ്‌ മോഹങ്ങള്‍ക്ക്‌ തിരിച്ചടിയായത്രേ. അതുകൊണ്ട്‌ വിന്‍ഡോസ്‌ Xp യില്‍ത്തന്നെ പറ്റിച്ചേര്‍ന്നു നില്‍ക്കാനായിരുന്നു സ്ഥാപനങ്ങള്‍ക്ക്‌ താല്‍പ്പര്യം. അതിനാല്‍ മിക്കയിടങ്ങളും വിന്‍ഡോസ്‌ ഏഴിലേക്ക്‌ കൂടുമാറും എന്നാണ്‌ അനുമാനിക്കാവുന്നത്‌. ലോകത്തിലെ ഏറ്റവും വലിയ ഓണ്‍ലൈന്‍ പുസ്‌തക-സോഫറ്റ്‌വെയര്‍ വില്‍പ്പനശാലയായ ആമസോണ്‍ ഡോട്ട് കോമില്‍ വിന്‍ഡോസ്‌ 7 ബുക്ക്‌ ചെയ്‌തവരുടെ എണ്ണം സര്‍വകാല റെക്കോഡാണ്‌. ആമസോണിന്റെ വില്‍പ്പന ചരിത്രത്തിലെ ഏറ്റവും വലിയ ഇടപാട്‌ ഹാരിപോട്ടര്‍ ആന്‍ഡ്‌ ദ ഡെത്തി ഹാലോസ്‌ (Harrypotter and the deathy hallows by J K Rowling) എന്ന ബെസ്‌റ്റ്‌ സെല്ലര്‍ പുസ്‌തകമായിരുന്നു. ഇതാണ്‌ വിന്‍ഡോസ്‌ ഏഴ്‌ തിരുത്തിയെഴുതിയത്‌. വിസ്‌തയുടെ അതേ അകക്കാമ്പ്‌ (Kernal) ഉപയോഗിച്ചാണ്‌ വിന്‍ഡോസ്‌ ഏഴും തയ്യാറാക്കിയിരിക്കുന്നത്‌. കാല്‍കുലേറ്റര്‍, പെയിന്റ്‌ തുടങ്ങിയ ജനപ്രിയ ആപ്ലിക്കേഷനുകളില്‍ മൈക്രോസോഫറ്റ്‌ ഇതുവരെ ശ്രദ്ധവെച്ചിട്ടില്ലായിരുന്നു. എന്നാല്‍ ഏഴില്‍ തോല്‍ക്കാതിരിക്കാന്‍ ഇത്തരം ചെറുകാര്യങ്ങളില്‍പ്പോലും സൂക്ഷ്‌മത പുലര്‍ത്തിയിട്ടുണ്ട്‌ എന്നത്‌ ശ്രദ്ധേയമാണ്‌. വിന്‍ഡോസ്‌ സഹസ്രാബ്ദ (Me) പതിപ്പും വിസ്‌തയും പരാജയപ്പെട്ടതുപോലെയായിരിക്കില്ല അഥവാ വിന്‍ഡോസ്‌ ഏഴ്‌ പരാജയപ്പെട്ടാല്‍ സംഭവിക്കുന്നതെന്ന്‌ മൈക്രോസോഫ്‌റ്റിന്‌ നല്ല നിശ്‌ചയമുണ്ട്‌, പ്രത്യേകിച്ചും ഗൂഗിള്‍ക്രോമും വിവിധ ലിനക്‌സ്‌ അധിഷ്‌ഠിത പ്രവര്‍ത്തക സംവിധാനങ്ങളും ഒരു നല്ല യുദ്ധത്തിന്‌ പോര്‍മുന മിനുക്കുന്ന പശ്‌ചാത്തലത്തില്‍.

ഉബുണ്ടു 9.10 എത്തിപ്പോയ്
വിന്‍ഡോസ്‌ ഏഴിന്റെ വരവ്‌ ഉബുണ്ടുവിന്‌ പരസ്യമായോ? എന്ന്‌ ചോദിച്ചാല്‍ അതെ ഉത്തരം പറയാമെന്ന്‌ സെര്‍ച്ച്‌ എന്‍ജിന്‍ വാക്കുകളുടെ വിശകലനം സൂചിപ്പിക്കുന്നു. ഇക്കഴിഞ്ഞയാഴ്‌ച വിന്‍ഡോസിനൊപ്പം ഉപയോക്താക്കള്‍ ഗൂഗിളില്‍ തെരഞ്ഞ വാക്കുകൂട്ടങ്ങള്‍ ഇതൊക്കെയാണ്‌. 'Linux Vs Windows7', 'Ubuntu Vs Windows7'. ഇതുമാത്രമല്ല, വിന്‍ഡോസ്‌ 7 പുറത്തിറങ്ങി മണിക്കൂറുകള്‍ക്കുള്ളില്‍ത്തന്നെ ചില ലിനക്‌സ്‌-വിന്‍ഡോസ്‌ താരതമ്യപഠനങ്ങളിലേക്കുള്ള ട്രാഫിക്‌ 400 ശതമാനം വര്‍ധിച്ചുവെന്നതും എടുത്തുപറയേണ്ട വസ്‌തുതയാണ്‌. ഒരുപക്ഷേ, വിസ്‌തയില്‍ കൈപൊള്ളിയ അനുഭവമാകാം ഒ
രു തീരുമാനമെടുക്കുന്നതിനുമുമ്പ്‌ വിശദമായ പഠനത്തിനും മനനത്തിനും ഉപയോക്താക്കളെ പ്രേരിപ്പിക്കുന്നത്‌.
ലിനക്‌സ്‌ അധിഷ്‌ഠിത ജനപ്രിയ ഓപ്പറേറ്റിങ്‌ സിസ്‌റ്റത്തിന്റെ ഏറ്റവും പുതിയ പതിപ്പ്‌ ഉബുണ്ടു 9.10 (രണ്ടായിരത്തി ഒമ്പത്‌ പത്താംമാസം! എന്ന്‌ പൂര്‍ണരൂപം) വ്യാഴാഴ്‌ച മുതല്‍ സൗജന്യമായി ഉപയോഗത്തിന്‌ തയ്യാര്‍ എന്നത്‌ പലതുകൊണ്ടും ശ്രദ്ധേയമാണ്‌.
ഒരു താരതമ്യപഠനത്തിന്‌ മുതിരുകയാണെങ്കില്‍ ഉബുണ്ടുവിന്റെ പഴയപതിപ്പ്‌ (9.04) പോലും വിന്‍ഡോസ്‌ 7നേക്കാള്‍ മേലെയാണെന്ന്‌ കാണാം. https://shipit.ubuntu.com/ ചെന്ന്‌ രജിസ്‌റ്റര്‍ ചെയ്‌താല്‍ സൗജന്യമായി നമ്മുടെ വീട്ടില്‍ തപാല്‍മാര്‍ഗം ഉബുണ്ടു എത്തുകയും ചെയ്യും. ഉബുണ്ടുവിന്റെ 11-മത് പതിപ്പാണ്‌ ഇപ്പോള്‍ വിപണിയിലെത്തുന്നത്‌. സാധാരണയായി എ
ല്ലാ ഏപ്രില്‍, ഒക്ടോബര്‍ മാസമാണ്‌ പുതിയ അവതാരങ്ങള്‍ ഉബുണ്ടുവില്‍ ജന്മമെടുക്കുന്നതെന്നു പറയാം. അടുത്ത പതിപ്പ്‌ (10.4). 2010 ഏപ്രില്‍ അവസാനം ഇന്റനെറ്റില്‍ എത്തും. വിന്‍ഡോസ്‌ ഏഴ്‌ ഇന്‍സ്‌റ്റാള്‍ ചെയ്യാന്‍ കംപ്യൂട്ടര്‍ ഹാര്‍ഡ്‌ഡിസ്‌ക്കില്‍ ഏഴുമുതല്‍ 11 ജിബിവരെ ഓര്‍മ്മപ്പുര (മെമ്മറി സ്ഥലം) ആവശ്യമാണെങ്കില്‍ ഉബുണ്ടുവിന്‌ ഇരുപ്പുറപ്പിക്കാനായി കേവലം മൂന്നു ജിബിയില്‍ താഴെമതി. ചെറിയ സ്‌ക്രീന്‍ വലുപ്പമുള്ള, നെറ്റ്‌ ബുക്‌ ശ്രേണിക്കു വേണ്ടിയുള്ള പരിഷ്‌കരിച്ച നെറ്റ്‌ ബുക റീമിക്‍സും ഉബുണ്ടു 9.10ന്റെ പ്രത്യേകതയാണ്‌. മലയാളം അടക്കമുള്ള പ്രാദേശികഭാഷകളെ നിലവില്‍ത്തന്നെ മികച്ചരീതിയില്‍ ഉബുണ്ടുപതിപ്പുകള്‍ പിന്തുണയ്‌ക്കുന്നുണ്ട്‌.

ഒരു താരതമ്യ പട്ടിക ഇതാ. വ്യക്തമായി കാണാന്‍ ചിത്രത്തില്‍ ക്ലിക്ക് ചെയ്തോളൂ

*****

ചില വിവരങ്ങള്‍ക്കും ചിത്രത്തിനും പിസി ക്വസ്‌റ്റ്‌ കമ്പ്യൂട്ടര്‍ മാസികയോട്‌ കടപ്പാട്‌

20 comments:

വി. കെ ആദര്‍ശ് said...

വിന്‍‌ഡോസ് ഇത്തവണ ഹൈ ഡോസ് ആകില്ല എന്ന് അനുമാനിക്കാമോ?

Haree | ഹരീ said...

• ഈ *.DOCX, *.XLSX വല്ലാത്ത ഒരു ഇടപാടായിപ്പോയി! ഓപ്പണ്‍‌ഓഫീസ്.ഓര്‍ഗ് തന്നെയാണ് അഭികാമ്യം. ഓപ്പണ്‍‌ഓഫീസില്‍ *.DOC ഫോര്‍മ്മാറ്റില്‍ സേവ് ചെയ്തത് ചില അവസരങ്ങളില്‍ ഓപ്പണ്‍‌ഓഫീസില്‍ തന്നെ തുറക്കുമ്പോഴും, മിക്കപ്പോഴും മൈക്രോസോഫ്റ്റ് വേഡില്‍ തുറക്കുമ്പോഴും ഫോര്‍മാറ്റിംഗില്‍ കുഴപ്പങ്ങള്‍ വരാറുണ്ട്. *.ODT ഫോര്‍മ്മാറ്റില്‍ സേവ് ചെയ്യുക എന്നതാണ് സുരക്ഷിതം. പക്ഷെ, ആ ഫോര്‍മ്മാറ്റ് പലര്‍ക്കും പരിചയമല്ല! :-(

• വിന്‍‌ഡോസ് എക്സ്.പി.യെക്കാളും മെച്ചപ്പെട്ട ഒരു പ്രവര്‍ത്തകമാണ് വിസ്റ്റ എന്നാണ് എന്റെ അഭിപ്രായം. Alt + Ctrl + Del അമര്‍ത്തേണ്ട അവസരങ്ങള്‍ വളരെക്കുറച്ചു മാത്രമേ എനിക്ക് വിസ്റ്റയില്‍ അഭിമുഖീകരിക്കേണ്ടി വന്നിട്ടുള്ളൂ. വിന്‍ഡോസ് വിസ്റ്റയില്‍ നിന്നും അധികം വൈകാതെ വിന്‍ഡോസ് 7-ലേക്ക് മാറണമെന്ന് വിചാരിക്കുന്നു. (ലാപ്‌ടോപ്പിന്റെ കാര്യമാണേ, വീട്ടിലെ പി.സി.യില്‍ ഉബുണ്ടുവാണ് ഓടുന്നത്. പക്ഷെ, ഉബുണ്ടു 9.10 ഒക്ടോബര്‍ ആദ്യവാരം തന്നെ ഇന്‍സ്റ്റാള്‍ ചെയ്തല്ലോ! ഒക്ടോബര്‍ 22-നാണോ അതിറങ്ങിയത്!!!)

• വിസ്‌തയുടെ അതേ അകക്കാമ്പ്‌ (Kernal) ഉപയോഗിച്ചാണ്‌ വിന്‍ഡോസ്‌ ഏഴും തയ്യാറാക്കിയിരിക്കുന്നത്‌. - ഇങ്ങിനെയല്ലല്ലോ ഞാന്‍ കേട്ടത്. വിന്‍ഡോസ് 7 അടിമുടി മാറ്റങ്ങളോടെയാണ് എന്നാണ് പറഞ്ഞു കേള്‍ക്കുന്നത്. പുറമേ കാണുന്നതു കൂടാതെ, ബാക്ക്-എന്‍ഡും പൂര്‍ണമായി പുതുക്കിപ്പണിതു എന്നാണറിവ്.
--

ലുട്ടു said...

വേറൊന്നുകൂടിയുണ്ട് ഹരീ,

വിന്‍‌ഡോസ് എക്സ്.പി.യെക്കാളും virus ആക്രമണം വിസ്റ്റയില്‍ കുറവായാണ് എനിക്ക് തോന്നിയിട്ടുള്ളത്.

തൃശൂര്‍കാരന്‍..... said...

കൊള്ളാം...വളരെ ഉപകാര പ്രദമായ പോസ്റ്റ്‌

chithrakaran:ചിത്രകാരന്‍ said...

വിജ്ഞാനപ്രദമായ ഈ പോസ്റ്റിനു നന്ദി ആദര്‍ശ്.

അനിൽ@ബ്ലൊഗ് said...

ഒരു അപ്ഗ്രേഡ് ആവശ്യമുണ്ടോ എന്ന് വിശകലനം ചെയ്യാതെയാണ് പലപ്പോഴും ശരാശരി ഉപഭോക്താവ് പുതിയ വേര്‍ഷനുകള്‍ക്ക് പിന്നാലെ പോകുന്നത്. പുതിയ വേര്‍ഷന്‍സ് മാര്‍ക്കറ്റിലിറക്കുക എന്നത് കമ്പനിയുടെ മാത്രം ആവശ്യമാണ് പലപ്പോഴും, ഉപഭോക്താവിന്റെ അല്ല.
വിവരങ്ങള്‍ക്ക് നന്ദി.

ഗീത said...

Very informative. Thanks a lot.

ശ്രീ said...

പോസ്റ്റ് നന്നായി.

ഉബുണ്ടു 9.10 കിടിലന്‍ തന്നെയാണ്.

krish | കൃഷ് said...

വിശദവിവരങ്ങള്‍ക്ക് നന്ദി.
വിന്ഡോസ് എക്സ്പിയും വിസ്റ്റയും ഉപയോഗിക്കുന്നുണ്ട്. വിസ്റ്റയില്‍ ഇതുവരെ വലിയ പ്രശ്നങ്ങള്‍ വന്നില്ല.
ഉബുണ്ടു 8.10 കിട്ടിയെങ്കിലും ഇന്‍സ്റ്റാല്‍ ചെയ്തില്ല.
കാരണം ഇവിടെയെല്ലാം 99.99% വിന്‍ഡോസ് ഉപയോക്താക്കള്‍ ആണ്. പിന്നെ ഉബുണ്ട് കേറ്റിയിട്ട് എന്തെങ്കിലും സാങ്കേതിക സഹായം വേണ്ടിവന്നാല്‍ വിഷമിച്ച് പോകും.
വിന്‍ഡോസ് 7-ന്റെ വില അല്പം കൂടുതല്‍ തന്നെ. ‘മറ്റേ’ പതിപ്പ് ഇറങ്ങിയിട്ട് വേണം ഒന്ന് ട്രൈ ചെയ്യാന്‍. :)

(ഓ.ടോ: വിസ്റ്റ, ഫയര്‍ഫോക്സ് 3.5 -ല്‍ വേര്‍ഡ്പ്രസ്സ് ബ്ലോഗുകള്‍ മലയാളം ഫോണ്ട് നേരാം‌വണ്ണം ഡിസ്പ്ലേ ചെയ്യുന്നില്ല. അതുപോലെ തന്നെ മലയാളമനോരമ ഫൊണ്ട് ഇന്‍സ്റ്റാല്‍ ചെയ്തിട്ടും മനോരമ ഫയര്‍ഫോക്സില്‍ വായിക്കാന്‍ പറ്റുന്നില്ല. പരിഹാരം?)

Haree | ഹരീ said...

@ krish | കൃഷ്,
ഓഫിന്:
Padma Add-on ഇന്‍സ്റ്റാള്‍ ചെയ്തു നോക്കൂ. വേഡ്‌പ്രസ്സ് ബ്ലോഗുകള്‍ ഇതേ കോണ്‍‌ഫിഗറേഷനില്‍ എനിക്ക് നന്നായി കാണുന്നുണ്ടല്ലോ!
--

ഷാജി said...

വളരെ നന്ദി സാര്‍ ഈ വിവരങ്ങള്‍ക്ക് ...

ചങ്ങാതി said...

ആദർശിന്റെ ബ്ലോഗിലെ ലിങ്കിൽ നിന്നും ഉബുന്തു ഓർഡർ ചെയ്തു.നിലവിൽ windowsXP,IT@school Linux
എന്നീ os കൾ ഉപയോഗിക്കുന്നു.അതിന്റെ കൂടെ ഉബുന്തു കൂടി ഇൻസ്റ്റാൾ ചെയ്യാൻ കഴിയുമോ? അത്യാഗ്രഹം ക്ഷമിക്കണം.പടിപടിയായി windowsല് നിന്ന് മാറാനാണ്.

absolute_void(); said...

ചങ്ങാതി,

അവയ്ക്കൊപ്പം തന്നെ ഉബുണ്ടു് ഇന്‍സ്റ്റോള്‍ ചെയ്യാം. IT@school ഡെബിയന്‍ അധിഷ്ഠിത വിതരണമായതിനാല്‍ ഉബുണ്ടുവിലേക്കു് മാറുമ്പോള്‍ പറയത്തക്ക learning curve ഉണ്ടാവില്ല.

എന്റെ personal preference ഉബുണ്ടുവിനെ അപേക്ഷിച്ചു് Arch Linux ആണു്. ആര്‍ക്കും ഡെസ്ക്ടോപ്പ് എന്‍വയണ്‍മെന്റ് ആയി KDEmod-ും (ചക്ര പ്രോജക്ടിന്റെ ഭാഗമായുള്ള മോഡുലാര്‍ കെഡിഇ) ചേര്‍ന്നാല്‍ ഉബുണ്ടുവിനേക്കാള്‍ മികച്ച കോമ്പിനേഷനാവും. എന്നാല്‍ ഇന്‍സ്റ്റളേഷന്‍ ഉബുണ്ടുവിന്റെയത്രയും എളുപ്പമല്ല. കാരണം, അതു് ലിനക്സ് കമാന്‍ഡ്ലൈന്‍ പഠിക്കാന്‍ തയ്യാറുള്ള, ബേസില്‍ നിന്നു് തന്നെ പടിപടിയായി സിസ്റ്റം കോണ്‍ഫിഗര്‍ ചെയ്യാന്‍ ധൈര്യമുള്ള, അല്‍പ്പം അഡ്വാന്‍സ്ഡ് ആയ ഉപയോക്താക്കളെ ഉദ്ദേശിച്ചുള്ള വിതരണമാണു്.

ഉബുണ്ടു വര്‍ഷത്തില്‍ രണ്ടു് റിലീസ് ചെയ്യുന്നിടത്തു് ആര്‍ക്കില്‍ ഓരോ അപ്‌ഡേറ്റും അതാതു് പ്രോഗ്രാം അപ്‌ഡേറ്റുകള്‍ ലഭ്യമാകുമ്പോള്‍ തന്നെ റിലീസ് ആകും. റോളിങ് റിലീസ് മോഡല്‍ പിന്തുടരുന്നതിനാല്‍ സിസ്റ്റം ഏറ്റവും പുതിയതായിരിക്കും.

ഉബുണ്ടു ഉപയോഗിച്ചുകൊണ്ടിരുന്നപ്പോള്‍ ഞാന്‍ സമാന്തരമായി വിന്‍ഡോസ് എക്സ്പിയും റണ്‍ ചെയ്തിരുന്നു. രണ്ടും മാറിമാറി ഉപയോഗിക്കുമായിരുന്നു. പിസിയില്‍ ലിനക്സ് മിന്റും കയറ്റിയിരുന്നു. എന്നാല്‍ ആര്‍ക്കിലേക്കു് വന്നതില്‍ പിന്നെ മാസത്തില്‍ ഒരിക്കലോ മറ്റോ എക്സ്പി ബൂട്ട് ചെയ്താലായി. ചക്ര പ്രോജക്ട് പൂര്‍ത്തിയാവുന്നതോടെ ഉബുണ്ടുപോലെ തന്നെ on the fly installation സാധ്യമാവുന്ന നിലയിലേക്കു് ആര്‍ക്കിന്റെ distrolet (ഒരു മേജര്‍ വിതരണത്തെ അടിസ്ഥാനമാക്കി തയ്യാറാവുന്ന ചെറുവ്യതിയാനങ്ങളുള്ള പതിപ്പു്) എത്തും. ഗ്നൂ ലിനക്സ് വിതരണങ്ങളുടെയിടയില്‍ ഉബുണ്ടു നിര്‍മ്മിച്ചെടുത്ത ജനപ്രിയത അതോടെ ചക്ര അടിച്ചോണ്ടുപോകുമോ എന്നാണു് എന്റെ കൌതുകം. ആല്‍ഫ 3യിലെത്തിയ ചക്രയുടെ മുന്നേറ്റം കണ്ടിട്ടു് അതിനുള്ള സകല സാധ്യതയുമുണ്ടെന്നു് തോന്നുന്നു.

വണ്ടിക്കാള said...

ആദർശിന്റെ ബ്ലോഗിൽ നൽകിയിരുന്ന ലിങ്ക് വഴി ഉബുന്തു ഓർഡർ ചെയ്തു.ഒരാഴ്ച കഴിഞ്ഞ് പോസ്റ്റ്മാൻ വീട്ടിൽ തന്നു.ഇൻസ്റ്റാൾ ചെയ്തു.സിമ്പിൾ...ഇനിയാണ് പ്രശ്നം.മ്യൂസിക് കേൾക്കാൻ സിനിമ കാണാൻ നെറ്റിൽ നിന്നും സോഫ്റ്റ്വെയർ ഡൌൺലോഡണം..BSNL.WLL (clarity -2A)phone ഉപയോഗിച്ചാണ് ഞാൻ വിൻഡോസിൽ നെറ്റ് ഉപയോഗിക്കുന്നത്.എന്നാൽ ഉബുന്തുവിൽ ഇങ്ങനെ കിട്ടില്ല.ഗൂഗിളിൽ കുറേ പരതി.ഇങ്ങനെയൊരു പ്രശ്നം ഉള്ളതായും എന്തൊക്കെയൊ പരിഹാരം ഉണ്ടെന്നും മനസ്സിലായ്യി.
ഇത് പരിഹരിച്ചാലെ ഉബുന്തു തുടർന്ന് ഉപയോഗിക്കാൻ കഴിയൂ എന്ന അവസ്ഥയാണ്.സഹായം പ്രതീക്ഷിക്കുന്നു.

absolute_void(); said...

@വണ്ടിക്കാള

refer this or this or this

ഷിനോജേക്കബ് കൂറ്റനാട് said...

വളരെ നല്ല പോസ്റ്റ്.... ഞാന്‍ ഉബുണ്ടു ആണ് ഉപയോഗിയ്ക്കുന്നത്..... മലയാളം എഴുതുംപോള്‍ ചില അക്ഷരങ്ങള്‍ ശരിയാവുന്നില്ല ഉദാ- പാംപ് ( snake ​ന്‍റെ മലയാള പദം ആണ് എഴുതിയത് ) snake കഴിഞ്ഞ് എഴുതിയതും ശരിയാവുന്നില്ല . സഹായിയ്കുമോ...

absolute_void(); said...

ഷിനോ,

ഇന്‍സ്ക്രിപ്റ്റാണു് ഉപയോഗിക്കുന്നതെങ്കില്‍

മ+ചന്ദ്രക്കല+പ = മ്പ
ന+ചന്ദ്രക്കല+റ+െ= ന്റെ

സ്വനലേഖയുടെ നിയമം അറിയാന്‍ smc.org.in നോക്കുക

shinoharithachintha said...

absolute,, ohh..great... thank you very much

shino jacob

Afsalashyana said...

ഇത്രയും നല്ല ഒരു പോസ്റ്റിന് എന്‍റെ ഹൃദയം നിറഞ്ഞ നന്ദി ഞാന്‍ രേഖപ്പെടുത്തുന്നു...

ഉബുണ്ടു ഇന്‍സ്റ്റാള്‍ ചെയ്തശേഷം .എം‌പി4,.എം‌പി‌ജി ,.AVI തുടങ്ങിയ എക്സ്റ്റെന്‍ഷന്‍ ഉള്ള വീഡിയോ files റണ്‍ ചെയ്യാന്‍ കഴിയില്ല.ഇതിന് ഏറ്റവും നല്ല വഴി www.videolan.org എന്ന വെബ്സിറ്റില്‍ നിന്നും VLC മീഡിയ പ്ലേയര്‍ ഡൌണ്‍ലോഡ് ചെയ്താല്‍ മതി.ഈ പ്ലേയര്‍ ഇന്ന്‍ നിലവിലുള്ള മിക്കവാറും എല്ലാ വീഡിയോ,ഓഡിയോ ഫോര്‍മാറ്റ്കളും സപോര്‍ട്ട് ചെയ്യുന്നു.

നിരുപദ്രവകാരി said...

@afsalashyana,
നമ്മള്‍ order നല്‍കി Netherlands ല്‍ നിന്നും വരുത്തുന്ന ubuntu cd അതിന്റെ platform മാത്രമേ ആകുന്നുള്ളു.താങ്കള്‍ സൂചിപ്പിച്ചതുപോലെ ആവശ്യമായ softwares ഉള്‍പ്പെടുത്തി customised os cd നിര്‍മ്മിച്ച് അത് install ചെയ്തെങ്കിലേ പ്രയോജനമുള്ളു.കേരളത്തിലെ ഹൈസ്കൂളുകളില്‍ IT@school project തയ്യാറാക്കിയ IT@school ubuntu 10.04 ആണ് ഇപ്പോള്‍ ഉപയോഗിക്കുന്നത്.IT@school project മായോ ഏതെങ്കിലും ഹൈസ്കൂളുമായോ contact ചെയ്തൊല്‍ ഈ DVD ലഭിക്കും.