Wednesday, September 30, 2009

മലമ്പുഴയിലെ ഈ ബോട്ട് നോക്കുക


പാലക്കാട് ഐ.ആര്‍.ടി.സി യില്‍ ഒരു ആവശ്യത്തിന് പോയിട്ട് വരുന്ന വഴിയില്‍ മലമ്പുഴ സന്ദര്‍ശിക്കാന്‍ പോയി. ഭാര്യയുടെ നിര്‍ബന്ധം മൂലമാണ് ബോട്ടില്‍ കയറിയത്. അടുത്ത് ചെന്ന് കണ്ടപ്പോള്‍ തന്നെ എനിക്ക് പേടിയായി. ആ യാത്ര തീരുന്നതിനിടെ കുറെ ചിത്രങ്ങള്‍ പകര്‍ത്താമെന്ന് തോന്നി (പേടി മാറാനുള്ള ഒരു ഉപായം എന്ന് വച്ചോ!!) . അണക്കെട്ടില്‍ വര്‍ഷങ്ങളായി അടിഞ്ഞുകൂടിയ മണലും ചെളിയും ഒക്കെ മാറ്റാന്‍ കഴിഞ്ഞ വര്‍ഷത്തെ ബഡ്ജറ്റില്‍ ഡോ. തോമസ് ഐസക്ക് ഒരു നിര്‍ദ്ദേശം മുന്നോട്ട് വച്ചിരുന്നല്ലോ. അതിനു മുന്നെ മലമ്പുഴയെ ഒന്നു കാണാമെന്നും കരുതാതിരുന്നില്ല.

മലമ്പുഴയില്‍ ഇപ്പോള്‍ ഓടുന്ന ബോട്ടുകളില്‍ ഒന്നിന്റെ ചിത്രമാണ് മുകളില്‍. ഇതിന്റെ ഉള്‍ച്ചിത്രമാണ് രണ്ടാമത്തേത് .ഈ ചിത്രത്തില്‍ എന്നുവരെ യാണ് ലൈസന്‍സ് എന്ന് വ്യക്തമല്ല. മാത്രമോ ഈ വിവര പ്ലേറ്റില്‍ അപ്പടി അക്ഷരപിശാചും !!!! .ഇപ്പോഴും ഒരു കുഴപ്പവുമില്ലാതെ ഓടുന്നു. രണ്ടുമാസത്തെ പഴക്കം പോലുമില്ല ചിത്രങ്ങള്‍ക്ക്. ഇലക്ട്രിക്ക് വയറുകളും മറ്റ് നിയന്ത്രണ ഉപാധികളും ഒരു ശ്രദ്ധയുമില്ലാതെയാണ് ഉപയോഗിക്കുന്നത്. ഇതെങ്ങാനും അപകടത്തില്‍ പെട്ടാല്‍(അങ്ങനെ ഒരിക്കലും സംഭവിക്കാതിരിക്കട്ടെ) അന്വേഷണമായി ,അനുശോചനമായി, ഒരു ലക്ഷമോ അതില്‍ കൂടുതലോ സഹായധനം പ്രഖ്യാപിക്കലായി, അന്വേഷണ കമ്മീഷനും അവരുടെ റിപ്പോര്‍ട്ടിന് പൊടിപിടിക്കാതെ വിശ്രമിക്കാന്‍ അലമാര ഒരുക്കലുമായി.
ഇതില്‍ കേവലം പതിനായിരം മാത്രം ചിലവാക്കിയാല്‍ മികച്ച സുരക്ഷാ വിവരമോ അല്ലെങ്കില്‍ സൌകര്യമോ (ലൈഫ് ജാക്കറ്റ്, എത്ര പേര്‍ പോകുന്നു, ആരോക്കെ, പരമാവധി യാത്രക്കാരിലധികം കയറുന്നതെങ്ങനെ നിരോധിക്കാം... ) ഒരുക്കാവുന്നതല്ലേ ഉള്ളൂ. തട്ടേക്കാട് ദുരന്തം കഴിഞ്ഞപ്പോള്‍ ഇനി ഇത്തരം അശ്രദ്ധ വരില്ല എന്ന് ഉറപ്പുതന്നവരെ ഓര്‍ത്ത് ലജ്ജിക്കുന്നു.

ഇന്ന് മാധ്യമങ്ങളില്‍ തേക്കടി ബോട്ടപകട വാര്‍ത്തയും അതിന്റെ വിശകലനവുമാണല്ലോ.
പണ്ട് റെഡിമീര്‍ ബോട്ട് അപകടത്തിലാണ് മഹാകവി കുമാരനാശാന്‍ കൊല്ലപ്പെട്ടത്. ആ വാര്‍ത്ത ഒരാഴ്ചക്ക് ശേഷമാണ് ദിനപത്രങ്ങളിലെത്തിയത് എന്നത് പഴയകാല ചരിത്രം. ഇന്ന് വാര്‍ത്താ ചാനലുകളുടെ പെരുക്കത്തില്‍ വിവരം ഞൊടിയിടയില്‍ എത്തി എന്ന് മാത്രമല്ല കുറെ സമീപവാസികള്‍ രക്ഷാപ്രവര്‍ത്തകരായെത്താനും ഇതുപകരിച്ചു.

തേക്കടി ബോട്ടപകടത്തിന്റെ
തിരുവനന്തപുരം കണ്‍‌ട്രോള്‍ റൂം നമ്പര്‍ # 0471 2333198 കുമിളി ഹെല്‍പ്പ് ലൈന്‍ 0489 6222620, 94460 52361

19 comments:

വി. കെ ആദര്‍ശ് said...

കണ്‍‌ട്രോള്‍ റൂം തുറന്നിട്ടുണ്ട്. നമ്പര്‍: 0471 2331403 (വിവരം മാതൃഭൂമി ഓണ്‍ലൈനില്‍ നിന്നും പകര്‍ത്തിയത്)

ബിനു പരവൂര്‍ said...

ഇന്നത്തെ തേക്കടി ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ഈ ബ്ലോഗിന് വലിയ പ്രസക്തിയുണ്ട്...

Saparya said...

nammude daivathinte swantham naadinte ee duravashtayorth namukku daivathodu thanne parayaaam. allathenth cheyyan...
aarod parayaaa...

Anonymous said...

റ്റീവീയിൽ ബോട്ടപകടത്തിന്റെ ദൃശ്യങ്ങളും രക്ഷാപ്രവർത്തനങ്ങളും കണ്ടതിനുശേഷമാണ് ഈ പോസ്റ്റ് കണ്ടത്. ഒരാൾ ബോട്ടിനു മുകളിൽ കയറിനിന്ന് ഒരു വടികൊണ്ട് ബോട്ടിന്റെ ജനാല അടിച്ചുപൊട്ടിക്കാൻ ശ്രമിക്കുന്നു. അതിന് ഒരു ഇലക്ട്രിക് കട്ടർ പോലുമില്ല. ആ നമ്മളാണ് ചന്ദ്രനിൽ വെള്ളമുണ്ടോ എന്നു നോക്കാൻ കോടികൾ ചെലവഴിക്കുന്നത്. കഷ്ടം തന്നെ;ദയനീയവും.

വീ കെ said...

ഇതൊന്നും മുൻപെ കണ്ടാലൊന്നും അമ്മുടെ അധികാരികളുടെ കണ്ണു തുറക്കില്ല. അതെല്ലാം പച്ച നോട്ടുകളാൽ മറഞ്ഞു കിടക്കും..
എല്ലാം സംഭവിച്ചതിനു ശേഷം ഓടി വരും.
പിന്നെ വാഗ്ദാനങ്ങൾ...!
അന്വേഷണങ്ങൾ....?!
അതൊരഞ്ചാറു ദിവസത്തെക്ക്....
പിന്നെ വീണ്ടും തഥൈവാ.......!!

വീ കെ said...

ഇതൊന്നും മുൻപെ കണ്ടാലൊന്നും അധികാരികൾക് ഒരു കുലുക്കവുമുണ്ടാകില്ല.
എല്ലാം കഴിയുമ്പൊൾ ഓടിക്കൂടാനായിട്ട് മാത്രം വരും..
ആ നേരത്ത് എല്ലാവർക്കും എന്തൊരു ശബ്ദമാ.. വാഗ്ദാനങ്ങൽ..!
അന്വേഷണങ്ങൾ...!!
ഒരഞ്ചാറു ദിവസത്തേക്ക്....
പിന്നെ വീണ്ടും തഥൈവ...!!

ടോട്ടോചാന്‍ (edukeralam) said...

തികച്ചും സമയോചിതം....

രാജന്‍ വെങ്ങര said...

ഒരു കാര്യത്തിലും പ്രഫഷണലിസം തൊട്ട് തീണ്ടിയിട്ടില്ലാത്ത് ഒരു പ്രാകൃത ജനകൂട്ടമാണ്‍ മലയാളി.ഏതിനും ഒഴിവുകഴിവുകള്‍ തേടുന്ന,നന്നാവാന്‍ ആഗ്രഹിക്കാത്ത കുഴിമടിയന്‍ ജനക്കൂട്ടം.ഈ ജനക്കൂട്ടത്തെ കാത്തിരിക്കുന്ന ഇതിനേക്കാളും വലിയ അപകടങ്ങള്‍ ഇനിയും വരാനിരിക്കുന്നതേ ഉള്ളൂ.കാത്തിരിക്കാതേ അതും നമുക്കു കാണാം.

രാജന്‍ വെങ്ങര said...

അധികാരികളെ കുറ്റം പറഞ്ഞു കൈ കഴുകാന്‍ എളുപ്പമാണ്,ഉദ്ദ്യോഗസ്ഥരെ കൂച്ചുവിലങ്ങിടുന്ന രാഷ്ട്ട്രീയ ദല്ലാളുമാരേ തിരഞ്ഞുപിടിച്ചു ഉന്മൂലനം ചെയ്യതെ ഈ നാടു നന്നാവില്ല.അതിനു ച്ങ്കൂറ്റം ഉള്ള ആണ്‍ജാതി ഇനിയെന്നാണു കേരളത്തില്‍ പിറക്കുക.

Haree | ഹരീ said...

ഏതായാലും ഇനി നീന്തല്‍ പടിക്കാതെ വെള്ളത്തിലേക്കില്ല... :-!
--

jagadees said...

മുന്‍കുരുതലെടുക്കുക എന്നത് മലയാളികള്‍ക്ക് പുച്ഛമായ സംഗതിയാണ്. ഏത് അപകടമെടുത്താലും അത് കാണാം. പിന്നെ സര്‍ക്കാര്‍ കാര്യമെന്നത് മുറപോലെ. ഒരു ജോലികിട്ടിയിട്ടു വേണം ലീവെടുക്കാന്‍.

വി. കെ ആദര്‍ശ് said...

നമ്മുടെ ബസുകള്‍ ഒരു അപകടത്തില്‍ പെടട്ടെ അപ്പോഴറിയാം എത്ര എമര്‍ജന്‍സി വാ‍തിലുകള്‍ തുറക്കാനാകുമെന്ന്. കൊല്ലത്ത് ഭംഗിയായി വെല്‍ഡ് ചെയ്ത് വച്ചിരിക്കുന്ന എമര്‍ജന്‍സി വാതില്‍ ഉള്ള ബസ് കണ്ടിട്ടുണ്ട്. യാത്രാ വേളയില്‍ കുടുങ്ങി ശബ്ദം ഉണ്ടാക്കാതിരിക്കാനാണ് ഇതെന്ന് ‘കിളി’ എന്നോട് പറഞ്ഞു. എന്നാ പിന്നെ എന്നാത്തിനാ ഇതെന്ന് ചോദിച്ചപ്പോള്‍ ‘ടെസ്റ്റ്’ ഇനു മാത്രം എന്ന് താക്കീതിന്റെ സ്വരത്തില്‍ മറുപടി. നമ്മുടെ എത്ര കെ എസ് ആര്‍ റ്റി സി ബസുകള്‍ ക്ക് ശരിയായ് വിധത്തില്‍ പ്രവര്‍ത്തിക്കുന്ന പിന്‍‌വിളക്കുകള്‍ (ടെയ്‌ല്‍ ലാമ്പ്) ഉണ്ട്.

ഇവരോട് പറയാത്ത തെറി
കെട്ടിക്കിടന്നെന്റെ നാവു പോള്ളുന്നു
(ശരിയായാണോ ക്വോട്ട് ചെയ്തിരിക്കുന്നതെന്നറിയില്ല ) ശങ്കരപ്പിള്ള ഇങ്ങനെ എഴുതിയത് /പറഞ്ഞത് ഇത്തരം അലംഭാവ പൂജകരെ കൂടി മനസില്‍ കണ്ടാകണം

☮ Kaippally കൈപ്പള്ളി ☢ said...

A german friend once asked me:

There was a train accident in Sweden in 2002, 5 people died.

There was a bus accident in India , 500 people died !!!! How the **** does 500 people get into a single bus?

Subhash said...

Design of Thekkady boat is to be checked. Being a fibre glass light weight boat, for maximum stability its centre of gravity should be nearest to support base.

S.V.Ramanunni said...

സുരക്ഷയിൽ ഇത്രയധികം അലംഭാവം നമ്മുടെ സംസ്കാരം.നമ്മുടെ വീട്ടിലെ എർത്ത്പൈപ്പ് കുഴിച്ചിടുന്നതിന്റെ കഥയെന്താ? അടുപ്പിൽ തീ പൂട്ടുന്നതിന്റെ രീതിയെന്താ?അവിടെ നിന്നു തുടങ്ങണം. നാം ആധുനിക യുഗത്തിൽ ജീവിക്കുനുവെങ്കിലും ആ സാംസ്കാരികാവബോധം നമുക്കില്ലല്ലോ/ നമ്മുടെയൊക്കെ പരിച്ഛേദമല്ലേ സർക്കാർ? ബനിയൻ ഉപയോഗിക്കാതെ നടക്കുന്നവർ നമ്മൾ.ഡസ്സ് കൾച്ചർ പോലും നമുക്കില്ല...ഹഹ

Akbarali Charankav said...

Allenkilum Oru Dhurantham Kazhinchathine kurichu maathramannallo...Nammude Sarkkar pariganana nalkuka.Allenkil kumarakathinu shesham kumaliyilum aavarthikillallo.......?

poor-me/പാവം-ഞാന്‍ said...

താങ്കളുടെ പടം കണ്ടു പേടിക്കുന്നതിനോടോപ്പം തന്നെ
ഈ വിഷയവുമായി ബന്ധപ്പെട്ട ഒരു പടത്തിലേക്കു താങ്കളുടെ ശ്രദ്ധ ക്ഷണിക്കപ്പെടുകയും ചെയ്യുന്നു.http://manjalyneeyam.blogspot.com

നിരക്ഷരന്‍ said...

നമ്മുടെ നാട്ടില്‍ ഒരു മനുഷ്യജീവന്റെ വില വളരെ തുച്ഛമാണ്. 125 കോടി(അതോ 150 കോടിയോ )ജനങ്ങളെങ്കിലും കാണില്ലേ ഇപ്പോള്‍ ? അതില്‍ കുറേ കീടങ്ങള്‍ എങ്ങനെയെങ്കിലുമൊക്കെ തീര്‍ന്നുകിട്ടിയാല്‍ നന്നായി എന്നാണ് എല്ലാവരുടേയും മനോഭാവം.

ദുരന്തങ്ങള്‍ക്കും വാര്‍ത്തകള്‍ക്കും നടപടി എടുക്കലിനും ഒച്ചപ്പാടുകള്‍ക്കുമൊക്കെ ആയുസ്സ് ഒരാഴ്ച്ച മാത്രം.

എല്ലാവരും അവരവരുടെ രക്ഷ ഉറപ്പാക്കി ജീവിക്കുക. അതേ ഈ നാട്ടില്‍ നടപ്പുള്ളൂ.

Dr.MPC said...

From the look of the boat it is clear that the original design did not have the upper deck. This is probably done by the nearest welder at astronomical cost and the loot shared by all the rest. Thekkady boat also was done as per the rule: "managerude yuktham pole"