Sunday, January 04, 2009

കേരള സര്‍ക്കാരിന്റെ ഐ.ടി നയം വെറും വാചകമടി മാത്ര

കേരള സര്‍ക്കാരിന്റെ ഐ.ടി നയം വെറും വാചകമടി മാത്രമാണന്ന് സര്‍ക്കാരിന്റെ ഓരോ നീക്കങ്ങളും ഓര്‍മിപ്പിക്കുന്നു. വാണിജ്യ നികുതി വകുപ്പിന്റെ keralataxes.in എന്ന വെബ് സൈറ്റ് വഴി ഇ-ഫയലിങ് തുടങ്ങിയത് ഡോ.തോമസ് ഐസക്കിന്റെ വിജയമായിക്കരുതാം പക്ഷെ ഇതിന്റെ സാങ്കേതിക വശം സര്‍ക്കാരിന്റെ തന്നെ നയത്തിനെ എതിര്‍ക്കുക മാത്രമല്ല. കേരളത്തിലെ വ്യാപാരി വ്യവസായി സമൂഹത്തെ ഒന്നടങ്കം കുത്തക സോഫ്‌ട്‌ വെയര്‍ വാങ്ങാന്‍ പ്രേരിപ്പിക്കുകയോ അല്ലെങ്കില്‍ വ്യാജ കോപ്പി (പൈറേറ്റ്) ഇന്‍സ്‌റ്റാള്‍ ചെയ്യാന്‍ പ്രേരിപ്പിക്കുകയോ ആണ് ചെയ്യുന്നത്. ഇത് ഒരു സര്‍ക്കാരിന് ഒരു തരത്തിലും നല്ലതല്ല. സിനിമയുടെ വ്യാജ സി ഡി ഇറങ്ങിയാല്‍ പിടികൂടാന്‍ പൊലീസിന്റെ പ്രത്യേക സംഘത്തെ തന്നെ ചുമതലപ്പെടുത്തിയിരിക്കുന്ന സര്‍ക്കാര്‍ ഇക്കാര്യത്തില്‍ വ്യാജന്മാര്‍ക്കോ അല്ലെങ്കില്‍ മൈക്രോസോഫ്ടിനോ ഒപ്പമാണ്.
സര്‍ക്കാരിന് ഒരു നയം ഉണ്ടങ്കില്‍ അത് പാലിക്കാനുള്ളതാണ്, അല്ലാതെ ആഘോഷമായി നയം പ്രഖ്യാപിക്കുക അത് വച്ച് പരസ്യകോലാഹലങ്ങള്‍ നടത്തുക, അതേ മന്ത്രിസഭ തന്നെ അച്ചടിച്ച ഐ.ടി നയത്തിന്റെ മഷി ഉണങ്ങും മുന്‍പെ അതിനെ മറികടക്കുക. ഇത് ആരെ തൃപ്‌തിപ്പെടുത്താനാണ്. ഒന്നുകില്‍ മന:പൂര്‍വം ഒരു സര്‍ക്കാര്‍ വകുപ്പ് മറ്റോരു വകുപ്പിന്റെ നയത്തെ അട്ടിമറിക്കുന്നു അല്ലെങ്കില്‍ സ്വതന്ത്ര സോഫ്‌ട് വെയറില്‍ ഇതേ സേവനം ചെയ്ത് കൊടുക്കാനുള്ള ത്രാണി/കെല്‍‌പ് ഇപ്പോള്‍ keralataxes.in എന്ന വെബ് സൈറ്റ് ഉണ്ടാക്കിയവര്‍ക്കില്ല.

ഇതെഴുതുന്ന ആള്‍, ഒരു ചങ്ങാതിക്ക് വേണ്ടി ഓണ്‍ലൈന്‍/ ഇ-ഫയലിങ് ചെയ്തിരുന്നു ആ അനുഭവത്തില്‍ കൂടിയാണ് എഴുതുന്നത്. കേവലം ഒരു സ്പ്രെഡ് ഷീറ്റ് പുന സംവിധാനം ചെയ്താല്‍ തീരാവുന്ന പ്രശ്‌നമേ ഉപയോക്താവിന്റെ ഭാഗത്ത് നിന്ന് ഉള്ളൂ പക്ഷെ അതിനുള്ള ധൈര്യം പോലും കാണിക്കുന്നില്ലെങ്കില്‍ എന്ത് സ്വതന്ത്ര സോഫ്‌ട് വെയര്‍ പ്രേമമാണ് നമ്മള്‍ നടത്തുന്നത്.

എല്ലാ കേരളാ സര്‍ക്കാര്‍ ഓഫീസുകളിലും, തദ്ദേശസ്വംഭരണ സ്ഥാപനങ്ങളിലും, പൊതു മേഖലാ സ്ഥാപനങ്ങളിലും, സഹകരണ സ്ഥാപനങ്ങളിലും, അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും, കമ്പ്യൂട്ടറില്‍ കത്തുകളും മറ്റു വിവരങ്ങളും തയ്യാറാക്കുന്നതിനും വെബ്ബ്സൈറ്റുകള്‍ നിര്‍മ്മിക്കുന്നതിനും യൂണിക്കോഡ് ഉപയോഗിക്കണം എന്നു സര്‍ക്കാര്‍ ഉത്തരാവായിരിക്കുന്നു.മാത്രമല്ല ഓഫീസ് പാക്കേജ് വാങ്ങാനായി ഇനി മുതല്‍ പണം മുടക്കേണ്ടതില്ലന്ന് ഒരു ഉത്തരവ് കൂടി ഇറക്കിയിട്ടുണ്ട്, പകരം സിഡിറ്റിന്റെ വെബ് സൈറ്റില്‍ നിന്നും യൂണികോഡ് മലയാളം കൂടി പിന്താങ്ങുന്ന ഓപ്പണ്‍ ഓഫീസ് ഡൌണ്‍ ലോഡ് ചെയ്യാനും ഉപദേശിക്കുന്നു.അതിനെ സൂചിപ്പിച്ചു കൊണ്ട് ഇറങ്ങിയ ഗവണ്‍മെന്റ് ഓര്‍ഡര്‍ ഇവിടെ നിന്നു കിട്ടും http://www.keralaitmission.org/web/updates/MalUnicode.pdf

ഈ ഉത്തരവ് പുറത്തിറങ്ങിയിട്ട് കുറച്ച് മാസങ്ങളായി എത്ര സര്‍ക്കാര്‍ വകുപ്പുകള്‍ ഇതു ഉപയോഗിക്കുന്നുവെന്ന് അന്വേഷിച്ചാല്‍ അടുത്ത പൊള്ളത്തരം മനസിലാകും. എന്തിന് സര്‍ക്കാരിന്റെ ഓദ്യോഗിക പരസ്യങ്ങളും ഔദ്യോഗിക പരിപാടികളുടെ പ്രചരണത്തിനും മൈക്രോസോ‌ഫ്‌ട് വേഡും, പവര്‍പ്പോയ്ന്റും തന്നെ പവറേകുന്നു. അതെ നമുക്കില്ലാത്തത് നട്ടെല്ലുള്ള ഒരു ഭരണ സംവിധാനമാണ്, രാഷ്‌ട്രീയ നേതൃത്വം അല്ല ഉദ്യോഗസ്ഥരാണ് ഒരിയ്ക്കല്‍ ഉണ്ടാക്കിയ സര്‍ക്കാര്‍ നയം ശരിയായി നടപ്പില്‍ വരുത്തുന്നുണ്ടോ എന്ന് സൂക്ഷ്മമായി പരിശോധിക്കേണ്ടവര്‍ അത് അവര്‍ തന്നെ ശരിയായി മുകളിലേക്ക് റിപ്പോര്‍ട്ട് ചെയ്യേണ്ടതും ഉണ്ട്. കാറ്റില്‍ പറത്താന്‍ വേണ്ടിമാത്രം ഒരു സര്‍ക്കാര്‍ നയം എന്തിനാണ്. ഐ.ടി നയത്തിന്റെ ഒരു പെര്‍ഫോമന്‍സ് ഓഡിറ്റ് എടുത്താല്‍ സംസ്ഥാന സര്‍ക്കാരിന്റെ നല്ലൊരു തുക നഷ്‌ടപ്പെട്ടതായി ക്കാണാം, പാവങ്ങളുടെ പണം ആണെ

1 comment:

keralafarmer said...

സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ചാല്‍ കിട്ടുന്ന സ്വാതന്ത്ര്യം മനസിലാകാത്തവരല്ല നമ്മുടെ ഭരണാധികാരികള്‍. പക്ഷെ രഹസ്യമായി പ്രൊപ്രൈറ്ററി സോഫ്റ്റ്‌വെയറുകളെ പിന്തുണച്ചാല്‍ കിട്ടുന്നത് ചില്ലറയൊന്നുമല്ല എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഇത് ഹൈസ്കൂളുകള്‍ക്കുവേണ്ടി ഇറങ്ങിയ സര്‍ക്കുലറുമായി ബന്ധപ്പെട്ട പോസ്റ്റാണ്. എത്ര സ്കൂളുകള്‍ ഇത് പരിപാലിക്കപ്പെചട്ടിട്ടുണ്ട് എന്ന് പരിചയമുള്ള വിദ്യാര്‍ത്ഥികളോട് ചോദിക്കുന്നത് നല്ലതാണ്. ഇവര്‍ നടത്തിയ പദയാത്രയുടെ ഒരംശമെങ്കിലും സര്‍ക്കാര്‍ തലത്തില്‍ ചെയ്തിരുന്നെങ്കില്‍ കേരളത്തില്‍ പൈറേറ്റഡ് സോഫ്റ്റ്‌വെയറോ റയിഡോ ഉണ്ടാവില്ല. ചന്ദ്രിക ദിനപത്രത്തില്‍ വന്ന വാര്‍ത്തയ്ക്ക് ദേശാഭിമാനിയും പ്രതികരിച്ചിരുന്നു. അത് ഇവിടെ കാണാം .