Saturday, June 07, 2008

ഫയര്‍ഫോക്‌സ്‌ ലോക റെക്കോഡിന്‌ ഒരുങ്ങുന്നു

Download Day 2008
ഇന്റര്‍നെറ്റ്‌ വെബ്‌പേജുകള്‍ കംപ്യൂട്ടറില്‍ ദൃശ്യമാകാന്‍ സഹായിക്കുന്ന സോഫ്‌റ്റ്‌വെയറുകളാണ്‌ ബ്രൗസറുകള്‍. ഇന്റര്‍നെറ്റ്‌ എക്‌സ്‌പ്ലോറര്‍, ഹയര്‍ ഫോക്‌സ്‌ മോസില്ല എന്നിവയാണ്‌ ഏറെ പ്രശസ്‌തമായ ബ്രൗസിങ്‌ സോഫ്‌റ്റ്‌വെയര്‍. ആദ്യത്തേത്‌ ബഹുരാഷ്‌ട്ര കംപ്യൂട്ടര്‍ കുത്തകസ്ഥാപനമായ മൈക്രോസോഫ്‌റ്റ്‌ നിയന്ത്രണത്തിലുള്ളതാണെങ്കില്‍ മോസില്ല ഫയര്‍ഫോക്‌സ്‌ സ്വതന്ത്ര സോഫ്‌റ്റ്‌വെയറിന്‍െറ വിജയോദാഹരണങ്ങളില്‍ ഒന്നാണ്‌. നിലവില്‍ ഫയര്‍ഫോക്‌സ്‌ മോസില്ല-2 എന്ന പതിപ്പാണ്‌ ജനം ഉപയോഗിക്കുന്നത്‌. അടുത്ത പതിപ്പിന്‍െറ വിതരണവുമായി ബന്‌ധപ്പെട്ട്‌ ഒരു ഗിന്നസ്‌ബുക്ക്‌ റെക്കോഡിന്‌ തയ്യാറെടുക്കുകയാണ്‌ മോസില്ലയുടെ അണിയറപ്രവര്‍ത്തകര്‍. 24 മണിക്കൂറിനിടയില്‍ ലോകത്ത്‌ ഇന്നേവരെ ഏറ്റവും കൂടുതല്‍ ആളുകള്‍ ഡൗണ്‍ലോഡ്‌ ചെയ്‌ത സോഫ്‌റ്റ്‌വെയര്‍ എന്ന ഖ്യാതി നേടുകയാണ്‌ ഉദ്ദേശ്യം. 2008 ജൂണില്‍ ആണ്‌ ഈ ഡൗണ്‍ലോഡ്‌ ദിവസം. കൃത്യമായ ദിവസം പ്രഖ്യാപിക്കുകയും രജിസ്‌റ്റര്‍ചെയ്‌തവരെ ഇ-മെയില്‍വഴി അറിയിക്കുകയുംചെയ്യും. ഇതില്‍ പങ്കാളിയാവാന്‍ spread firefox pledge n download എന്ന വെബ്‌സൈറ്റ്‌ സന്ദര്‍ശിക്കുക. നിലവില്‍ 18.41 ശതമാനം വിപണി പങ്കാളിത്തം സൗജന്യമായി ലഭ്യമാകുന്ന ഈ ബ്രൗസിങ്‌ സോഫ്‌റ്റ്‌വെയറിനുണ്ട്‌. തുടക്കകാലത്ത്‌ മൈക്രോസോഫ്‌റ്റ്‌ അധികൃതര്‍ മോസില്ലയുമായി ശീതസമരത്തിലായിരുന്നു. എന്നാല്‍ വിന്‍ഡോസ്‌ വിസ്‌തയുടെ രൂപകല്‍പ്പനവേളയില്‍ അതിലുള്‍പ്പെടുത്താന്‍ മോസില്ല അധികൃതരുടെ അനുവാദം ചോദിക്കുകയും, മോസില്ല അത്‌ നല്‍കുകയും ചെയ്‌തതുതന്നെ വര്‍ധിച്ച ജനപ്രീതിയുടെ ഉദാഹരണം. ഇതുവരെ spread firefox web site സന്ദര്‍ശിച്ച്‌ 6,09,287 പേര്‍ ഡൗണ്‍ലോഡ്‌ ചെയ്യാമെന്ന പ്രതിജ്‌ഞയെടുത്തുകഴിഞ്ഞു. ഫയര്‍ഫോക്‌സ്‌ 2ന്‌ 16 ലക്ഷം ഡൗണ്‍ലോഡാണ്‌ ഉണ്ടായത്‌. മൂന്നാംപതിപ്പിന്‌ ഏകദേശം 60 ലക്ഷം ഡൗണ്‍ലോഡ്‌ ലക്ഷ്യമിടുന്നത്‌ വെറുതെയാവില്ല.
നിങ്ങള്‍ക്ക്‌ എന്തുചെയ്യാനാകും: ഇത്തരം സ്വതന്ത്രസംരംഭങ്ങളെ പ്രോല്‍സാഹിപ്പിക്കേണ്ടത്‌ നമ്മുടെകൂടി കടമയാണ്‌. ഈ വിവരം നമ്മുടെ സുഹൃത്തുക്കളുമായി പങ്കുവയ്‌ക്കാം. വെബ്‌സൈറ്റ്‌ വിലാസവും വിശദവിവരവും കാണിച്ച്‌ ഇ-മെയില്‍ അയക്കാം. ഇന്റര്‍നെറ്റ്‌ ഗ്രൂപ്പുകള്‍, ഓര്‍കൂട്ട്‌, ഫേസ്‌ബുക്ക്‌ പോലുള്ള സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ്‌ ഇടങ്ങള്‍ വഴി ഈ വിവരം പങ്കുവയ്‌ക്കാം. സ്‌പ്രെഡ്‌ഫയര്‍ ഫോക്‌സ്‌ കേരളത്തില്‍ നിങ്ങളുടെ വെബ്‌പേജ്‌, ബ്ലോഗ്‌ എന്നിവയില്‍ ഒട്ടിക്കാനുള്ള(!) ബട്ടണ്‍, ബാനര്‍ എന്നിവയുടെ സോഴ്‌സ്‌കോഡ്‌ ലഭ്യമാണ്‌. ഭംഗിയുള്ള പലതരം ബാനര്‍, ബട്ടണ്‍ - ഇവയൊന്നിന്‍െറ സോഴ്‌സ്‌ കോഡ്‌ പകര്‍ത്തിയെടുത്ത്‌ ബ്ലോഗിലേക്കെത്തിച്ചാല്‍ നിങ്ങള്‍ക്കും പ്രചാരണപരിപാടിയില്‍ പങ്കാളികളാകാം. ഡൗണ്‍ലോഡ്‌ ദിവസം അത്‌ ചെയ്‌തശേഷം ലോക റെക്കോഡില്‍ നിങ്ങളുംകൂടി പങ്കാളിയായ സര്‍ട്ടിഫിക്കറ്റ്‌ ലഭിക്കും. ഇത്‌ പ്രിന്റ്‌ചെയ്‌ത്‌ ഒട്ടിക്കാനുള്ള സൗകര്യവും സജ്‌ജീകരിച്ചിട്ടുണ്ട്‌. പുതിയ ഫയര്‍ഫോക്‌സില്‍ പതിനാലായിരത്തോളം പുതുമകള്‍ ഉണ്ട്‌. ഏറെ വേഗവും സുരക്ഷിതത്വവുമുള്ള ഇന്റര്‍നെറ്റ്‌ സഞ്ചാരവും ഉറപ്പുതരുന്നു.
Download Day 2008

10 comments:

വി.കെ ആദര്‍ശ് said...

firefox hitting new heights..

കരിപ്പാറ സുനില്‍ said...

നമസ്കാരം ശ്രീ ആദര്‍ശ്,
ലേഖനത്തിന് നന്ദി.
ഫയര്‍ഫോക്സില്‍ മലയാളം സെറ്റിംഗ് എങ്ങനെ ?

പി.അനൂപ് said...

തീക്കുറുക്കനില്‍‍(Mozilla Firefox Version 3 RC1) മലയാളം റെന്‍ഡറിങ്ങ് ഒക്കെ ഉഗ്രനാ..ശരിക്കും പറഞ്ഞാല്‍ ഐ.ഇ. 7-നേക്കാളും ഉഗ്രന്‍. പിന്നെ ഒരു സംശയം വിന്‍‌ഡോസ് വിസ്തക്ക് ഒപ്പം തീക്കുറുക്കന്‍ സൌജന്യമായി കിട്ടുമോ?

കൃഷ്‌ | krish said...

ഫയര്‍ഫോക്സ് എനിക്ക് ഇഷ്ടപ്പെട്ട ഒരു ബ്രൌസര്‍ ആണ്. പക്ഷേ വെര്‍ഷന്‍ 2-ല്‍ മലയാളം ചില്ലുകള്‍ നേരാംവണ്ണം ഡിസ്‌പ്ലേ ചെയ്യാത്തതുകൊണ്ട് മലയാളം ബ്ലോഗുകള്‍ വായിക്കാന്‍ ഇന്റ്ര്നെറ്റ് എക്സ്പ്ലോറര്‍ തന്നെ ഉപയോഗിക്കുന്നു. ഫയര്‍ഫൊക്സ് 3-ല്‍ ഈ പ്രശ്നങ്ങള്‍ പരിഹരിച്ചിട്ടുണ്ടാവുമെന്ന് കരുതുന്നു.

ഓര്‍മ്മകള്‍ ഉണ്ടായിരിക്കേണം.... said...

വിവരങ്ങള്‍ക്ക് നന്ദി ആദര്‍ശ്. ഞാനും ഫയര്‍ഫോക്സ് ആഡ് ചെയ്തു. ഇനിയും ഇത്തരം ഉപകാരപ്രദമായ ലേഖനങ്ങള്‍ പ്രതീക്ഷിക്കുന്നു...

അപ്പു said...

mashe, ee new version il malayalam fonts will be OK or not?

A.B.K.Mandayi said...

I am very glad to hear that fire fox browse will be crossing an another milestone. past 3 years I am also a user of mozilla fire fox. congrats Adharsh keep it up

എ.ജെ. said...

പുതിയ ഫയര്ഫോക്സില് മലയാളം നന്നായി കാണിക്കുന്നുണ്ട്..
ചില്ലക്ഷരങ്ങല്ക്കൊന്നും ഒരു വൈക്ല്യബ്യവും ഇല്ല..

ഞാന് ഫയര്ഫോക്സ് മൂന്നിന്റെ ബീറ്റ വെര്ഷന് ആണ് ഉപയോഗിക്കുന്നത്..

Navas(നവാസ്) said...

ഞാനും ഈ സംരംഭത്തില് പങ്കാളിയായിക്കഴിഞ്ഞു.

Faisal qblpindia said...

I think both firefox and safari are the great browsers . Also they are available for free download.

www.pscoldquestions.blogspot.com
An exclusive blog for psc exam aspirant.