Thursday, August 09, 2007

വൈദ്യുതി സംരക്ഷണവും കംപ്യൂട്ടര്‍ നിറവും

വൈദ്യുതി സംരക്ഷണവും സ്‌ക്രീന്‍വര്‍ണവും

വൈദ്യുതി രംഗത്തെ ക്ഷാമം ലോകത്തൊട്ടാകെ ഇന്ന്‌ വ്യാപകമായി ചര്‍ച്ചയാകുന്നു. യന്ത്രങ്ങളുടെ ആവീര്‍ഭാവമാണ്‌ മാനവരാശിയുടെ പുരോഗതി ഉറപ്പാക്കിയത്‌, ഒപ്പം ഈ യന്ത്രങ്ങള്‍ക്കെല്ലാം ജിവന്‍ പകരുന്നത്‌ ഊര്‍ജത്തിന്റെ വിവിധരൂപങ്ങളും.നവലോകത്തെ യന്ത്രങ്ങളുടെ കണക്കടുപ്പില്‍ ഉപയോഗം കൊണ്ടും എണ്ണം കൊണ്ടും കംപ്യൂട്ടറുകള്‍ തന്നെയാണ്‌ മുന്നില്‍. കുറച്ച്‌ വൈദ്യുതി ഉപയോഗിക്കുക എന്നത്‌ പ്രകൃതി സംരക്ഷണം കൂടിയാണ്‌. ഉയര്‍ന്നു കൊണ്ടിരിക്കുന്ന വൈദ്യുതചാര്‍ജും താങ്ങാനാവാത്തതാണ്‌. പുതിയ ഊര്‍ജസ്രോതസുകള്‍ വികസിപ്പിച്ചെടുക്കുന്നതു വരെയെങ്കിലും ഊര്‍ജസംരക്ഷണം മാത്രമാണ്‌ ഏകബദല്‍ മാര്‍ഗം.

ദൈനംദിനജീവിതത്തിന്റെ സമസ്‌തമേഖലകളറിലും പരോക്ഷമായെങ്കിലും കംപ്യൂട്ടറിന്റേയും വിവര സാങ്കേതികവിദ്യയുടേയും ഗുണഫലം അനുഭവിക്കാത്തവര്‍ ഇല്ലെന്നുപറയാം. കംപ്യൂട്ടര്‍ പ്രവര്‍ത്തനത്തിന്‌ നാം വൈദ്യുതിയെയാണല്ലോ ആശ്രയിക്കുന്നത്‌. വൈദ്യുതി ഏറ്റവുംകുറഞ്ഞ അളവില്‍ ഉപയോഗിച്ച്‌ എങ്ങനെ കംപ്യൂട്ടര്‍ പൃവര്‍ത്തനം സുഗമമായി നടത്താമെന്നത്‌ വൈദ്യുതി കമ്മിയുടെ യാഥാര്‍ത്ഥ്യത്തില്‍ ഗൗരവമായി ചര്‍ച്ചചെയേണ്ട വിഷയമാണ്‌. കംപ്യൂട്ടറില്‍ ഏറ്റവും കൂടുതല്‍ വൈദ്യുതി ഉപയോഗിക്കുന്നത്‌ മോണിറ്ററുകളാ ണ്‌. കാര്യക്ഷമമായി മോണിറ്ററുപയോഗത്തിലൂടെ കംപ്യൂട്ടറിന്‌ കുറച്ച്‌ വൈദ്യുതി മാത്രം എടുക്കാന്‍ എന്തെല്ലാം മാര്‍ഗങ്ങളുണ്ട്‌.

സാധാരണ (കാഥോഡ്‌ റേ ട്യൂബ്‌ = സി.ആര്‍.ടി) മോണിറ്ററുകള്‍ക്ക്‌ കറണ്ട്‌ ആര്‍ത്തിയാണെന്നു പറയാം. കാരണം മറ്റൊന്നുമല്ല, കാഥോഡ്‌ റേ ട്യൂബിലെ കാഥോഡ്‌ ഒരു ചുട്ടു പഴുത്ത ഫിലമെന്റാണ്‌. ഫണലാകൃതിയിലുള്ള വാക്വം ട്യൂബിനുളിളില്‍ പിടിപ്പിച്ചിരിക്കുന്ന ഫിലമെന്റാണ്‌ ഇതിന്‌ കാരണം. ഉന്നത വോള്‍ട്ടതയിലുള്ള വൈദ്യുതിയിലാണ്‌ ഇതിന്റെ പ്രവര്‍ത്തനം നടക്കുന്നത്‌. സ്‌ക്രീനില്‍ പുരട്ടിയിട്ടുള്ള ഫോസ്‌ഫറില്‍ ഇലക്‌ട്രോണ്‍ ബീം വന്നു പതിക്കുമ്പോഴാണ്‌ ചിത്രമായി പ്രത്യക്ഷപ്പെടുക. ഈ പ്രവര്‍ത്തനം തന്നെയാണ്‌ വൈദ്യുതോര്‍ജം ഏറെയും ഉപയോഗിക്കുന്നത്‌. എന്നാല്‍ എല്‍.ഡി.സി. മോണിറ്ററുകളില്‍ ലിക്വിഡ്‌ ക്രിസ്റ്റലുകളുടെ വര്‍ണ വിന്യാസം വഴി ചിത്രാലേഖനം നടക്കുന്നതിനാല്‍ വളരെ കുറച്ച്‌ വൈദ്യുതി മതിയാകും. മോണിറ്ററിന്റെ കാര്യത്തില്‍ സ്‌ക്രീനിന്റെ പശ്ചാത്തല നിറവും ഉപയോഗിക്കുന്ന വൈദ്യുതിയുമായി സവിശേഷ ശ്രദ്ധയര്‍ഹിക്കുന്ന ബന്ധം ഉണ്ട്‌.കറുപ്പ്‌ നിറമാണ്‌ പശ്ചാത്തലവര്‍ണമായി തിരഞ്ഞെടുക്കുന്നതെങ്കില്‍ വൈദ്യുതി സംരക്ഷണവും വെളുപ്പാണങ്കില്‍ വര്‍ധിച്ച വൈദ്യുത ഉപയോഗവും പരണിതഫലം.

17ഇഞ്ച്‌ സി.ആര്‍.ടി സ്‌ക്രീനില്‍ വിവിധ നിറങ്ങള്‍ ഉപയോഗിക്കുമ്പോള്‍ എടുക്കുന്ന വൈദ്യുതോര്‍ജം
വെളുപ്പ്‌ - 74 വാട്‌സ്‌ (W)
മഞ്ഞ - 69 W
സില്‍വര്‍ - 67 W
നീല - 65W
ചുവപ്പ്‌ - 65 W
ഗ്രേ - 62W
ഒലീവ്‌ - 61W
പര്‍പ്പിള്‍ - 61W
പച്ച - 60W
മെറൂണ്‍ - 60 W
കടും നീല - 60?W
കറുപ്പ്‌ -59?W

വെളുപ്പുനിറമുള്ള പശ്ചാത്തലം കറുപ്പിലേക്ക്‌ മാറ്റിയാല്‍ തന്നെ പ്രത്യേകിച്ച്‌ മുതല്‍മുടക്കൊന്നും കൂടാതെ 15 വാട്‌സ്‌ (74 W-59W=15 Watts)ലാഭിക്കാം
ഗൂഗ്‌ളും കറുപ്പും
പ്രശസ്‌ത സര്‍ച്ച്‌എന്‍ജിനായ ഗൂഗ്‌ളിന്റെ വെളുത്ത പശ്ചാത്തലനിറത്തിലുള്ള സര്‍ച്ച്‌ ബോക്‌സ്‌ ഏറെ പരിചിതമാണല്ലോ.ഗൂഗ്‌ളില്‍ ഒരൂ ദിവസം ഏകദേശം 200 ദശലക്ഷം അന്വേഷണം ലഭിക്കുന്നുണ്ട്‌.ഓരോ അന്വേഷണവും 10 സെക്കന്റെങ്കിലും സ്‌ക്രീനില്‍ നിലനില്‍ക്കുന്നുവെന്നു കരുതിയാല്‍,ലോകത്തെമ്പാടും ഉള്ള ലക്ഷോപലക്ഷം കംപ്യൂട്ടറുകളിലായി ഒരു ദിനം 550,000 മണിക്കൂറെങ്കിലും ഗൂഗ്‌ളിന്റെ വെളുത്ത പേജ്‌ പ്രത്യക്ഷപ്പെടുന്നുണ്ട്‌.ഇങ്ങനെയുള്ള അവസ്ഥയില്‍ വെളുത്ത സര്‍ച്ച്‌ പേജിന്‌ പകരം കറുത്തനിറം ഉപയോഗിച്ചാലുള്ള 15 വാട്‌സിന്റെ നേട്ടം വളരെ വലുതാണ്‌. നിറമാറ്റത്തിലൂടെ 8.3 മെഗാവാട്‌സ്‌ പ്രതി മണിക്കൂര്‍ ലാഭിക്കാം. ഒരു വര്‍ഷം ഉണ്ടാനാക്കാവുന്ന ലാഭമോ 3000 മെഗാവാട്ട്‌അവറും.
വിന്‍ഡോസും കറുപ്പും
വിന്‍ഡോസ്‌ സ്‌ക്രീന്‍ സേവര്‍ തിരഞ്ഞെടുക്കുമ്പോഴും ഇത്തരത്തില്‍ യുക്തിപരമായി നീങ്ങിയാല്‍ വൈദ്യുതി ലാഭവും അതുവഴി സാമ്പത്തിക നേട്ടവും ഉണ്ടാക്കാം. 3D Flower Box,3D Flying Objects ,3D Text ,Curves and Colors ,Flying Through Space ,Flying Windows , Scrolling Marquee എന്നിവ ഊര്‍ജസംരക്ഷണസാധ്യതകളുടെ സ്‌ക്രീന്‍ സേവര്‍ കൂടിയാണ്‌

3 comments:

v k adarsh said...

നിറമാറ്റത്തിലൂടെ 8.3 മെഗാവാട്‌സ്‌ പ്രതി മണിക്കൂര്‍ ലാഭിക്കാം. ഒരു വര്‍ഷം ഉണ്ടാനാക്കാവുന്ന ലാഭമോ 3000 മെഗാവാട്ട്‌അവറും.

ഞാന്‍ said...

കറുപ്പ് താന്‍ എനക്ക് പുടിച്ച കളറ്....

നല്ല പോസ്റ്റ്..... ആരെയും ഇത് വഴി കാണുന്നില്ലല്ലോ.. ഇപ്പോ മനസ്സിലായോ, ഞാന്‍ എന്താ കറുത്തിട്ടിരിക്കുന്നത് എന്ന്.... ഇതിനെയാണോ ഡോക്ടര്‍ ദീര്‍ഘദൃഷ്ടി എന്ന് പറയുന്നത്...

ഗൂഗിളിനെ വിട്, നമുക്ക് തന്നെ മാറ്റാന്‍ കഴിയുന്ന ടെംപ്ലേറ്റുകളും, ബ്രൈറ്റ്നെസ്സും, സ്കിന്‍സേവറും ഒക്കെ മാറ്റുന്നതല്ലേ feasible...

മൂര്‍ത്തി said...

വിവരങ്ങള്‍ക്ക് നന്ദി...