Wednesday, June 27, 2007

ഫോട്ടോകളൊക്കെയും പങ്കുവയ്‌ക്കാം

ക്യാമറാ കണ്ണിലൂടെ ലോകത്തെ കാണാനിഷ്‌ടപ്പെടാത്തവര്‍ കുറവായിരിക്കും. ഒപ്പം ഫോട്ടോ പങ്കിടനിഷ്‌ടപെടടാത്തവരും. ഇന്റര്‍നെറ്റിലൂടെ ഫോട്ടോ പങ്കിടാനുള്ള നവീന സൗകര്യമൊരുക്കുന്ന സൈറ്റുകളിലൊന്നാണ്‌ www.flickr.com . ക്യാമറയോ മൊബീല്‍ ഫോണോ ഉപയോഗിച്ച്‌ എടുക്കുന്ന ഫോട്ടാകള്‍ കംപ്യൂട്ടറിലേക്ക്‌ പകര്‍ത്തുക പതിവാണല്ലൊ. എന്നാല്‍ ഇത്തരം ഫോട്ടോ ഷെയറിംഗ്‌ സൈറ്റുകള്‍ വഴി ഫോട്ടാ പങ്കിടുന്നതിനൊപ്പം സന്ദര്‍ശിക്കുന്ന ഫോട്ടോയ്‌ക്ക്‌ രസകരമായ അഭിപ്രായങ്ങളും അടിക്കുറുപ്പും എഴുതാം. ആര്‍ട്‌ ഗ്യാലറി യിലെന്ന പോലെ മികച്ച ചിത്രങ്ങള്‍ ആസ്വദിക്കുകയും ചെയ്യാം. വെബ്‌ അധിഷ്‌ഠിതമായ മൊബീല്‍ ഫോണിലോ പി.ഡി.എ യിലോ പ്രവര്‍ത്തിക്കുന്ന തരത്തിലുള്ള മൊബീല്‍ പതിപ്പും ലഭ്യമാണ്‌.

ഇപ്പോള്‍ ബ്ലോഗ്‌ ചെയ്യാനും വ്യാപകമായി flickr സേവനം പ്രയോജനപ്പെടുത്തുന്നുണ്ട്‌. ഗ്രൂപ്പായി ഫോട്ടോ ആസ്വദിക്കാമെന്നത്‌ എടുത്ത്‌ പറയത്തക്ക സവിശേഷതയാണ്‌. വിവാഹം, പൂര്‍വ വിദ്യാര്‍ത്ഥി സമാഗമം, സമ്മേളനം എന്നിവയുടെ ചിത്രങ്ങള്‍ ചടങ്ങിനെത്തുന്ന പലരും പകര്‍ത്തുമല്ലോ. flickr ഗ്രൂപ്പ്‌ വഴി ഇങ്ങനെയെടുക്കുന്ന ചിത്രങ്ങള്‍ കൈമാറുകയും ചെയ്യാം.ഫോട്ടോ സര്‍ച്ച്‌ ചെയ്യാനുള്ള സൗകര്യവുമുണ്ട്‌. http://www.flickr.com/photos/yourname എന്ന മാതൃകയിലാണ്‌ വിലാസം ലഭിക്കുക. അപ്‌ലോഡ്‌ ചെയ്‌തിട്ടുള്ള ഫോട്ടോ യിലേക്കുള്ള പ്രവേശനം പരിമിതപ്പെടുത്തുകയോ സ്വകാര്യത സൂക്ഷിക്കാന്‍ വിലക്കുകയോ ആകാം. ഇതിനുവേണ്ടി പ്രൈവസി ഓപ്‌ഷനില്‍ യുക്തമായ സജ്ജീകരണങ്ങള്‍ രേഖപ്പടുത്തിയാല്‍ മതിയാകും.

ഇമെയില്‍ സേവനത്തപോലെ സൗജന്യ പതിപ്പും വരിസംഖ്യ അടിസ്ഥാനമാക്കിയുള്ള പതിപ്പും ലഭ്യമാണ്‌. സൗജന്യസേവനത്തില്‍ പ്രതിമാസം 20 ങആ വരെ അപ്‌ ലോഡ്‌ ചെയ്യാം ഒപ്പം 200 ഫോട്ടോ വരെ മൂന്ന്‌ ആല്‍ബങ്ങളായി സൂക്ഷിക്കാം. പ്രതി വര്‍ഷം 1000 രൂപയോളം വരിസംഖ്യ നല്‍കയുള്ള സേവനം തിരഞ്ഞടുക്കുകയാണങ്കില്‍ മാസം 2 MB വരെ അപ്‌ ലോഡ്‌ ചെയ്യുന്നതിനൊപ്പം യഥേഷ്‌ടം ഫോട്ടോകള്‍ വിവിധ ആല്‍ബങ്ങളിലായി ക്രമീകരിക്കാം. ഒപ്പം പരസ്യ രഹിത പേജുകളും. യാഹൂ മെയില്‍ വിലാസം ഉള്ളവര്‍ക്ക്‌ പ്രത്യക Flickr അക്കൗണ്ട്‌ നേടേണ്ടതില്ല. ഈ സൈറ്റ്‌ രൂപകല്‌പന ചെയ്‌തതും വികസിപ്പിച്ചതും കാനഡ യിലെ വാന്‍കോവര്‍ ആസ്ഥാനമായ ലൂഡികോര്‍പ്പ്‌ ആണ്‌.2005 മാര്‍ച്ചില്‍ യാഹൂ എഹശരസൃ നെ സ്വന്തമാക്കി,തുടര്‍ന്ന്‌ ഘടനാപരമായ മാറ്റങ്ങളും വന്നു. അതുകൊണ്ട്‌ തന്നെ യാഹൂ യൂസര്‍നെയിമും പാസ്‌ വേഡും ഉപയോഗിച്ച്‌ Flickr ല്‍ പ്രവേശിക്കുന്നത്‌ സുരക്ഷിതവുമാണ്‌.

3 comments:

v k adarsh said...

ക്യാമറാ കണ്ണിലൂടെ ലോകത്തെ കാണാനിഷ്‌ടപ്പെടാത്തവര്‍ കുറവായിരിക്കും. ഒപ്പം ഫോട്ടോ പങ്കിടനിഷ്‌ടപെടടാത്തവരും

ദിവ (ഇമ്മാനുവല്‍) said...

:) ലേഖനം/ഫ്ലിക്കര്‍ പരിചയപ്പെടുത്തല്‍ ഇഷ്ടപ്പെട്ടു.

മലയാളം ബ്ലോഗിംഗില്‍ പലര്‍ക്കും ഫ്ലിക്കര്‍ അക്കൌണ്ടുകള്‍ ഉണ്ടെന്ന് തോന്നുന്നു. തുടര്‍ന്നും മറ്റുവിഷയങ്ങളെപ്പറ്റി എഴുതുമല്ലോ

:‌

അപ്പു said...

മാഷേ..ഈ ഫ്ലിക്കറിന് മറ്റൊരുകുഴപ്പമുണ്ട്. യൂ.ഏ.ഈ, സൌദി തുടങ്ങിയ രാജ്യങ്ങളില്‍ ഇത് ബ്ലോക്ക് ചെയ്തിരിക്കുകയാണ്. അതിനാല്‍ ഇവിടെയുള്ളവര്‍ക്ക് ഈ സൈറ്റ് ഉപയോഗിക്കാന്‍ പറ്റുകയില്ല. എന്നാല്‍ പിക്കാസ ഇതുവരെ ബ്ലോക്കാക്കിയിട്ടില്ല.