Sunday, June 24, 2007

സോഫ്റ്റ് വെയറുകള്‍ക്ക് പകര്‍പ്പവകാശം ഇല്ലാത്തതാണ്‍ സമൂഹത്തിന്റെ ശരിയായ ദിശയിലെക്കുള്ള വികാസത്തിനു നല്ലതെന്നു പ്രൊഫ. ഏബന്‍ മോഗ്ലന്‍

“പേറ്റന്റ്, കോപ്പി റൈറ്റ്സ്, നോളജ് കോമണ്‍സ്“ എന്ന വിഷയത്തില്‍ ആസൂത്രണ ബോര്‍ഡ്, ഐ.ടി.മിഷന്‍, ഫ്രീ സോഫ്റ്റ്‌വെയര്‍ ഫൌണ്ടേഷന്‍ ഓഫ് ഇന്ത്യ എന്നിവ സംയുക്തമായി തിരുവനന്തപുരത്ത സംഘടിപ്പിച്ച ശില്പശാലയില്‍ കോളംമ്പിയ യൂനിവേഴ്സിറ്റി യിലെ പ്രൊഫ. ഏബന്‍ മോഗ്ലന്‍, സംസ്ഥാന ആസൂത്രണ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പ്രൊഫ. പ്രഭാത് പട്നായിക് , ഐ.ടി. സ്പെഷ്യല്‍ സെക്രട്ടറി കെ.ആര്‍. ജ്യോതിലാലും എന്നിവര്‍ പങ്കെടുത്തു.
സോഫ്റ്റ് വെയറുകള്‍ക്ക് പകര്‍പ്പവകാശം ഇല്ലാത്തതാണ്‍ സമൂഹത്തിന്റെ ശരിയായ ദിശയിലെക്കുള്ള വികാസത്തിനു നല്ലതെന്നു പ്രൊഫ. ഏബന്‍ മോഗ്ലന്‍ എടുത്തു പറഞ്ഞു. ഇലക്ട്രോണിക് ലോകത്തെ നിയന്ത്രിക്കുന്നവര്‍ വിജയിക്കുന്ന സമകാലിക ലോകത്താണ്‍ നാം ജീവിക്കുന്നതെന്നും, ഇതിനെ നീതിനിഷേധമോ അല്ലാതെയോ മറികടക്കുന്നവര്‍ കരുത്തരായി ജീവിക്കുന്നു. പരാജിതരാവുന്നവര്‍ വിജയികളുടെ ചൊല്‍പ്പടിക്കു ജീവിക്കുന്നു. ഇങ്ങനെയുണ്ടാവുന്ന പ്രശ്നത്തെ അതിജീവിക്കാന്‍ സാധ്യമായ മാര്‍ഗ്ഗം സ്വതന്ത്ര സോഫ്റ്റ്‌വെയറാണ്. വ്യക്തിപരമായ നേട്ടങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനുപകരം ചെറു കൂട്ടായ്മകള്‍ പ്രോത്സാഹിപ്പിച്ച് എതിര്‍പ്പിനെ എതിര്‍ത്ത് (റെസിസ്റ്റ് ദ റെസിസ്റ്റന്‍സ്)തോല്പിക്കാനുള്ളശക്തി ഇത്തരം ഇങ്ങനെ നേടണമെന്നു അദ്ദേഹം പറഞ്ഞു.നൂതനവും സൃഷ്ടിപരമായ ഗവേഷണ വികസന പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കാന്‍ കുത്തകാവകാശം നല്‍കണമെന്ന വാദം ശരിയല്ലെന്ന് സ്വതന്ത്രസോഫ്റ്റ്‌വെയര്‍ പ്രസ്ഥാനങ്ങളുടെ വക്താവായ പ്രൊഫ. മോഗ്ലന്‍ അഭിപ്രായപ്പെട്ടു. പേറ്റന്റിനെയും, പകര്‍പ്പവകാശത്തെയും കുറിച്ച് മുഖ്യപ്രഭാഷണംനടത്തുകയായിരുന്നു അദ്ദേഹം.പരിമിതികളില്ലാത്ത കൂട്ടായ്മയുടെ സുവര്‍ണ്ണ ഉദാഹരണമായി സ്വതന്ത്ര വിജ്ഞാനകോശമായ വിക്കിപീഡിയയെ പ്രൊഫ. മോഗ്ലന്‍ ചൂണ്ടിക്കാട്ടി ഒപ്പം നേരെ എതിര്‍ ദിശയിലുള്ള പ്രവര്‍ത്തനത്തിനു പുതിയ അഗോളവല്‍ക്റിത ലോകത്തിലെ സമ്പന്നനായ ബില്‍ഗേറ്റ്സിന്റെ ഉടമസ്തതയിലുള്ള മൈക്രൊസൊഫ്റ്റിനെ ഉദാഹരണമായി പ്രൊഫ. മോഗ്ലന്‍ ചൂണ്ടിക്കാട്ടി. 'സൃഷ്ടിപരവും നൂതനവും ആയ പ്രവര്‍ത്തനങ്ങളിലൂടെ ആയിരുന്നില്ല ബില്‍ ഗേറ്റ്സ് സമ്പന്നനായത് . ചെറുകിട സോഫ്റ്റ് വെയര്‍ നിര്‍മ്മാതാക്കള്‍നിര്‍മിച്ച സോഫ്റ്റ്‌വെയറുകള്‍ കുറച്ച് പണം കൊടുത്ത് സ്വന്തമാക്കിയും അതിന്റെ ഉപയോക്താക്കളെ പ്രോപ്രൈറ്ററി നീയമത്തിലൂടെ നിയന്ത്രിച്ചുംമൈക്രോസോഫ്ടിന്റെ അറ്റാദായം വര്‍ധിപ്പിച്ചു . മൈക്രോ സോഫ്റ്റിന്റെ വേര്‍ഡ് തന്നെ ഉദാഹരണമായെടുക്കുക. വളരെ ചെറിയ ചെറിയ കൂട്ടിചേര്‍ക്കലുകള്‍ മാത്രം നടത്തിയാണ്‍ ഒരോ പുതിയ പതിപ്പുകളും വാങ്ങാന്‍ ഉപയോക്താക്കളെ പ്രേരിപ്പിക്കുന്നത്പകര്‍പ്പവകാശ നിയമങ്ങള്‍ ശാസ്ത്രത്തിന്റെ അടിസ്ഥാന തത്ത്വത്തിനുതന്നെ എതിരാണ്. ഇപ്പോഴത്തെ പകര്‍പ്പവകാശ നീയമം അനുസരിച്ച് ഉല്‍പ്പന്നമോ പ്രക്രീയയോ വികസിപ്പിച്ചെടുത്ത സ്ഥാപനത്തിനോ അല്ലെങ്കില്‍ വ്യക്തിക്കോ ഇരുപത് വര്‍ഷത്തെക്കു പകര്‍പ്പവാകാശം ലഭിക്കും എന്നാല്‍ സങ്കേതികമായി അഭൂത പൂര്‍വമായ വളര്‍ച്ച കൈവരിക്കുന്ന സമകാലിക ലോകത്ത് ഇത് വളരെ കൂടിയ കാലയളവാണെന്നും 5 വര്‍ഷമായി ഇതിനെ മാറ്റുന്നതായിരിക്കും ഉചിതമെന്നു ശില്‍പ്പശാലയില്‍ പങ്കെടുത്ത പ്രതിനിധികള്‍ അഭിപ്രായപ്പെട്ടു.കഴിഞ്ഞ 10 വര്‍ഷത്തെ അമേരിക്കന്‍ നിയമചരിത്രമെടുത്ത് നോക്കിയാല്‍ നീതിനിഷേധങ്ങളുടെ ഒട്ടേറെ ഉദാഹരണങ്ങള്‍ കാണാനാവുമെന്നും നീയമ വിദഗ്ദന്‍ കൂടിയായ പ്രൊഫ. മോഗ്ലന്‍ പറഞ്ഞു.


4 comments:

v k adarsh said...

എതിര്‍പ്പിനെ എതിര്‍ത്ത് (റെസിസ്റ്റ് ദ റെസിസ്റ്റന്‍സ്)തോല്പിക്കാനുള്ളശക്തി

കൈപ്പള്ളി said...

നല്ല ലേഖനം.

സോഫ്റ്റ് വെയറുകള്‍ക്ക് പകര്‍പ്പവകാശം ഇല്ലാത്തതാണ് സമൂഹത്തിനു് നല്ലതെന്നു് പറഞ്ഞു.
ഭാരതത്തില്‍ ഓട്ടിക്കാന്‍ പറ്റിയ ആശയമാണു്. ഒരു തടസവും ഉണ്ടാവില്ല. അല്ലെങ്കില്‍ തന്നെ പകര്‍പ്പവകാശത്തിനു് വലിയ വില അരും കല്‍പ്പിക്കാറില്ല.

ചില സംശയങ്ങള്‍.

1) പകര്‍പ്പവകാശം നിലവിലുള്ള software നിയമം ലംഘിച്ച് പകര്‍ത്തിവില്ക്കുന്നത് അപ്പോള്‍ തെറ്റാണോ?
2) പകര്‍പ്പവകാശം ഇല്ലാത്ത software എന്നാല്‍ Free-to-distribute-and-download-till-kingdom-come എന്നാണോ?
3) GNU ലൈസെന്സില്‍ വിതരണം ചെയ്ത software ചെത്തി മിനുക്കി copyright ഉള്ള് software ആക്കുന്നതും തെറ്റാണോ?
4) software എന്നാല്‍ computerല്‍ പ്രവര്‍ത്തിപ്പിക്കുന്ന ഉപകരണങ്ങള്‍ മാത്രമാണോ, അതോ അതില്‍ intellectual propertyയും പെടുമോ?

Rajeesh || നമ്പ്യാര്‍ said...

വളരെ നന്നായിരിക്കുന്നു. GPL v3യ്ക്കു പിന്നില്‍ ഏബ്ന്‍ മോഗ്‌ലന്‍ എന്ന ചാണക്യന്റെ നിയമ പരിജ്ഞാനത്തിനു വലിയ പങ്കുണ്ട്‌.

ഉള്ള അറിവു വെച്ച്‌ കൈപ്പള്ളിയുടെ സംശയങ്ങള്‍ക്ക്‌ മറുപടി പറയാന്‍ ശ്രമിക്കട്ടെ.
1) പകര്‍പ്പവകാശം നിലവിലുള്ള സോഫ്റ്റ്‌വേര്‍ നിയമം ലംഘിച്ച്‌ പകര്‍ത്തി വില്‍ക്കുന്നത്‌ കുറ്റകരമാണ്‌.
2) പകര്‍പ്പവകാശം ഇല്ലാത്ത software എന്ന ആശയം എനിക്കു മനസ്സിലായില്ല. Proprietary എന്നാണ്‌ ഉദ്ദേശിച്ചതു എന്ന് കരുതി മറുപടി പറയട്ടെ, ഫ്രീ സോഫ്റ്റ്‌വേറുകള്‍ക്കും copyright അഥവാ copyleft ഉണ്ട്‌. But it allows access to source code, right to modify and right to re-distribute. Free as in freedom, not as in free beer എന്നതും കൂടെ ഇതിനൊപ്പം ചേര്‍ത്തു വായിക്കാം എന്ന് തോന്നുന്നു.
3) GNU ലൈസെന്‍സില്‍ വിതരണം ചെയ്ത software redistribute ചെയ്യുമ്പോഴും license GPL തന്നെയായിരിക്കണം. അതായത്‌ അതിനെ ചെത്തി മിനുക്കി proprietary software ആക്കാന്‍ സാധിക്കില്ല.
4) Software എന്നതില്‍ Intellectual propertyയും പെടും. Prior Art എന്നൊരു സംഗതി ഉണ്ട്‌, നിയമവൃത്തങ്ങളില്‍ ഇതിന്റെ സാധുത പരിശോധിക്കാന്‍.

ചങ്ങാതി said...

കൂട്ടുകാരാ………
ഒരു സംശയം……………………….

ഞാൻ windows xp യും IT@school Linux ഉം കമ്പ്യൂട്ടറിൽ ഇൻസ്റ്റാൾ ചെയ്തിട്ടുണ്ട്. ഇന്റർനെറ്റിനു വേണ്ടി BSNL WLL connection (dial up) ഉപയോഗിക്കുന്നു. Windows ൽ ഇന്റർനെറ്റ് കിട്ടുന്നുണ്ട്. എന്നാൽ Linux ൽ കിട്ടുന്നില്ല. എന്തെങ്കിലും വഴിയുണ്ടോ? Linux ൽ കിട്ടിയിരുന്നെങ്കിൽ വൈറസ് ബാധ ഭയക്കണ്ടായിരുന്നു…..