Thursday, June 21, 2007

404 : File Not Found

ഇന്റര്‍നെറ്റ്‌ ഉപയോഗിക്കുന്നവര്‍ അപൂര്‍വമായെങ്കിലും കാണുന്ന ഒരു പേജ്‌ ഉണ്ട്‌ . ? Room 404 : file not found?.നിരാശയാണ്‌ പലര്‍ക്കും ഈ പേജ്‌ സൃഷ്‌ടിക്കുന്നത്‌. എന്നാല്‍ എന്താണ്‌ ഈ സന്ദേശം. 404 എന്ന നമ്പര്‍ നമ്പര്‍ എങ്ങനെ വന്നു. ഇന്റര്‍നെറ്റിന്റെ ചരിത്രത്തോളം തന്നെ ഈ വെബ്‌ പേജിനും പഴക്കമുണ്ട്‌. അതോടൊപ്പം ഇന്റര്‍നെറ്റിന്റെ ആദ്യകാല വികസന പ്രവര്‍ത്തനങ്ങളുടെ നന്ദിയോടുള്ള സ്‌മരണയുമാണ്‌ 404.1995 മുതലാണ്‌ ഇന്റര്‍നെറ്റ്‌ നമുക്ക്‌ പരിചിതമായി തുടങ്ങുന്നത്‌. പക്ഷെ ഇതിന്റെ ശരിയായ തുടക്കം 1969 ല്‍ അമേരിക്കയിലെ പ്രതിരോധ ഗവേഷണ സ്ഥാപനമായ അഡ്വാന്‍സ്‌ഡ്‌ റിസര്‍ച്ച്‌ പ്രോഗ്രാം ഏജന്‍സി (ARPA) യുടെ നെറ്റ്‌ വര്‍ക്കായ ARPANET ല്‍ നിന്നാണ്‌. ശാസ്‌ത്രജ്ഞര്‍ക്കും സാങ്കേതികപ്രവര്‍ത്തകര്‍ക്കും വിദൂര സ്ഥലങ്ങളിലിരുന്ന്‌ ആശയ കൈമാറ്റത്തിനായി ടെലഫോണ്‍ മുഖേന സ്ഥാപിച്ച ശ്രംഖല. എന്നാല്‍ വിപ്ലവകരമായ ഒരു ഗതിമാറ്റം ഇന്റര്‍നെറ്റിനുണ്ടാകുന്നത്‌ www എന്ന ഇന്റര്‍ഫേസ്‌ ജനീവയിലെ CERN എന്ന സ്ഥാപനത്തിലെ ഗവേഷണ ഫലത്തില്‍ നിന്നും ഉരുത്തിരിയുന്നതോടെയാണ്‌. CERN എന്നാല്‍ യൂറോപ്യന്‍ ഹൈ എനര്‍ജി ഫിസിക്‌സ്‌ ലാബോറട്ടറി. ടിം ബര്‍ണേഴ്‌സ്‌ലി എന്ന ശാസ്‌ത്രജ്ഞനാണ്‌ ഈ ടീമിന്‌ നേത്യത്വം നല്‍കിയത്‌. ഹൈപ്പര്‍ ടെക്‌സ്റ്റ്‌ എന്ന വിദ്യ ആദ്യമായി വരുന്നത്‌ www വഴിയാണ്‌. ഒരക്ഷരത്തിലോ വാക്കിലോ വാചകത്തിലോ ചിത്രത്തിലോ ക്വിക്ക്‌ ചെയ്‌ത്‌ പുതിയൊരു വെബ്‌ പേജിലെത്തുന്ന രീതിയാണ്‌ ഹൈപ്പര്‍ലിങ്ക്‌ സാധ്യമാക്കി തീര്‍ത്തത്‌. ഇതോടെ ഒരു ബബ്‌പേജില്‍ പരശതം വിവര സൂചികകള്‍ കുത്തി നിറക്കാമെന്നായി. അതോടൊപ്പം തന്നെ വിവരം ചെകഞ്ഞെടുക്കല്‍ സങ്കീര്‍ണ്ണ പ്രക്രിയയുമായി എന്നു പറയെണ്ടതില്ലല്ലോ . പക്ഷെ ഇന്ന്‌ നിമിഷാര്‍ധം കൊണ്ട്‌ തന്നെ ലക്ഷകണക്കിന്‌ ബബ്‌ പേജുകള്‍ ഗൂഗള്‍ ചെയ്യാനോ യാഹു ചെയ്യാനോ നമുക്ക്‌ സാധിക്കുന്നു.എന്നാല്‍ ഈ സര്‍ച്ചിന്റെ ആദ്യകാലം CERN ലാബില്‍ എങ്ങനെയായിരുന്നു. ഇന്ന്‌ നാം കാണുന്ന മാധ്യമ വിപ്ലവമായ ഇന്റര്‍നെറ്റിലേക്ക്‌ പാഠം (text), ചിത്രം, ശബ്‌ദം, ചലനം തുടങ്ങി വിവിധ ഉപാധികളെ ഉള്‍കൊള്ളിക്കുന്ന ഡാറ്റാ ബേസും അതിനുപയുക്തമായ സര്‍ച്ച്‌ സംവിധാനവുമൊരുക്കുക എന്നതായിരുന്ന CERN ലെ യുവശാസ്‌തജ്ഞരുടെ ലക്ഷ്യം. പക്ഷെ ഈ യുവ ശാസ്‌ത്രജ്ഞര്‍ തങ്ങളുടെ ഗവേഷണ പുരോഗതി പുറം ലോകത്തെ അറിയിക്കുന്നതില്‍ വിമുഖരായിരുന്നു. CERN ന്റെ ഓഫീസ്‌ വളപ്പിലെ 4-ാം നമ്പര്‍ കെട്ടിടത്തിലെ മുറിയുടെ നമ്പരായിരുന്നു 404. ഇവിടെയാണ്‌ കേന്ദ്രീകൃത ഡാറ്റാബേസ്‌ സ്ഥാപിതമായിരുന്നത്‌. ഫയലിനുവേണ്ടിയുള്ള അന്വേഷണങ്ങള്‍ വഴി തിരിച്ച്‌ വിടുന്നത്‌ ഈ റൂമിലേക്കായിരുന്നു. രണ്ട്‌ മൂന്ന്‌ യുവാക്കള്‍ മാനുവലായി ആക്കാലത്ത്‌ സാദ്ധ്യമാക്കിത്തീര്‍ത്തു. ഇന്ന്‌ നമ്മുടെ കമ്പൂട്ടറുകളില്‍ നിന്ന്‌ ഒരു വേഡ്‌ഫലയലോ ഒരു ചിത്രമോ ചികഞ്ഞ്‌ എടുക്കുന്നതുപോലെ. താമസിയാതെ ഫയലുകളുടെ എണ്ണവും അന്വേഷണവും വര്‍ദ്ധിച്ചുവന്നു. അതോടൊപ്പം സര്‍ച്ച്‌ ചെയ്യുന്നവാക്കില്‍ അക്ഷരതെറ്റുകളും ഉണ്ടായിരുന്നു, ഇത്‌ സര്‍ച്ചിംഗ്‌ സങ്കീര്‍ണ്ണമാക്കി. ഉടന്‍തന്നെ ഇവര്‍ റൂം 404; ഫയല്‍ നോട്ട്‌ ഫൗണ്ട്‌ എന്ന സന്ദേശം തിരിച്ചയയ്‌ക്കാന്‍ തുടങ്ങി. പൂര്‍ണമായും ഡിജിറ്റല്‍ നിയന്ത്രിത സംവിധാനങ്ങള്‍ നിലവില്‍ വന്നപ്പോഴും ഇവരോടുള്ള സ്‌മരണ നിലനിര്‍ത്തികൊണ്ട്‌ 404 ഫയല്‍ നോട്ട്‌ ഫൗണ്ട്‌ എന്ന സന്ദേശം ഇപ്പോഴും ഉപയോഗിക്കുന്നുണ്ട്‌. അതായത്‌ അന്ന്‌ 404-ാം നമ്പര്‍ റൂമില്‍ അദ്ധ്വാനിച്ച മനസ്സുകള്‍ക്ക്‌ ഇന്നും സര്‍ച്ച്‌ സ്‌പെയിസില്‍ ഒരിടെമുണ്ടെന്നു പറയാം. അങ്ങനെ അവരുടെ ഓര്‍മ്മ നാം പുതുക്കുന്നുണ്ട്‌. എന്നാല്‍ ഇതോടുചേര്‍ന്ന്‌ വായിക്കാവുന്ന മറ്റൊരു കഥയുണ്ട്‌. 404-ലെ ഒന്നാമത്തെ അക്കം കെട്ടിട നമ്പരിനെ സൂചിപ്പിക്കുന്നു. ഉദാഹരണത്തിന്‌ 101 ഒന്നാമത്തെ കെട്ടിടത്തിലെ 1-മാത്തെ ഓഫീസ്‌ റൂമിനെ സൂചിപ്പിക്കുന്നു. പക്ഷേ നാലാമത്തെ കെട്ടിടത്തില്‍ ഓഫീസ്‌ റൂം തുടങ്ങിയതുതന്നെ 410-ലായിരുന്നത്രെ. അതായത്‌ 404-റൂം നമ്പര്‍ തന്നെ നോട്ട്‌ ഫൗണ്ടായിരുന്നെന്ന്‌ ഈ മിത്ത്‌ സൂചിപ്പിക്കുന്നു. ഏതായാലും വേള്‍ഡ്‌ വൈഡ്‌ വെബ്‌ കണ്‍സോര്‍ഷ്യം (W3C) ആണ്‌. ഇത്തരത്തില്‍ നമ്പരുകള്‍ അനുവദിക്കുന്നത്‌. 404 ഫയല്‍ നോട്ട്‌ ഫൗണ്ട്‌ സൂചിപ്പിക്കുന്നത്‌ ഫയല്‍ അത്‌ നിലവിലില്ല എന്നല്ല. നിങ്ങളുടെ ബൗസറിന്‌ സെര്‍വ്വറുമായി ബന്ധം സ്ഥാപിക്കാന്‍ ആവുന്നു. ചിലപ്പോള്‍ താല്‌കാലികമായ പ്രശ്‌നങ്ങളുണ്ട്‌. കാരണം അക്ഷര തെറ്റാകാം. എന്നാല്‍ പിന്നീട്‌ സര്‍ച്ച്‌ ചെയ്‌താല്‍ വിവരലഭ്യതയുണ്ടായേക്കാം.

5 comments:

Haree | ഹരീ said...

ഇങ്ങിനെയൊന്നു കൂടിയുണ്ടോ!
ഞാന്‍ തന്നെ ഇപ്പോഴാണിത് അറിയുന്നത്...

404-നെക്കുറിച്ചുള്ള വിവരങ്ങള്‍ രസകരമായി അവതരിപ്പിച്ചിരിക്കുന്നു...
--

ശാലിനി said...

നല്ല പോസ്റ്റ്.

ഇങ്ങനെയൊരു ചരിത്രം ഈ മെസ്സേജിനു പിന്നിലുണ്ടെന്ന് ഇപ്പോഴാണ് അറിയുന്നത്.

നന്നായി എഴുതിയിരിക്കുന്നു. വീണ്ടും ഇതുപോലെയുള്ള ലേഖനങ്ങള്‍ പ്രതീക്ഷിക്കാമല്ലോ.

v k adarsh said...

ഹരീ താങ്സ്. 404-നെ പറ്റി ഞാനും ഈ ഇടെ ആണു അറിയുന്നതു. ഐ ടി ലോകം മാസിക ഈ ലെഖനം പ്രിന്റ് ചെയ്തിരുന്നു.
ശാലിനി, കമന്റ്സിനു നിങള്‍ക്കും താങ്സ്. പിന്നെ പറ്റുന്നതു പൊലെ ഇനിയും എഴുതാം. ലേഖനങ്ങള്‍ പ്രതീക്ഷിക്ഷിക്കാം

Vazhiyariv said...

great man.....you are a real e-brained man

കുര്യച്ചന്‍ said...

ഇതിനു പുറകില്‍ ഇങ്ങനെയും ഒരു കതയുണ്ടയിരുന്നോ.....വിവരങ്ങള്‍ക്ക് നന്ദി.